സുധാകരന്റെ പേരിലുള്ള കത്ത് വിവാദത്തില്‍ കോണ്‍ഗ്രസില്‍ ചേരിപ്പോര് | K. Sudhakaran

കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ പേരിലുള്ള കത്ത് വിവാദത്തിൽ കോൺഗ്രസിൽ ചേരിപ്പോര്. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി. തന്നെ രാഷ്ട്രീയമായി തകർക്കാൻ ശ്രമമെന്ന് സംശയമുണ്ടെന്നും പരിശോധിക്കണമെന്നും സുധാകരൻ പറയുന്നു.

താൻ കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നാണ് സുധാകരന്റെ പേരിൽ വന്ന വാർത്തകൾ.വി ഡി സതീശനിൽ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാൽ പദവിയിൽ നിന്ന് ഒഴിയാൻ സന്നദ്ധമാണെന്നും കത്തിന്റെ ഉള്ളടക്കമായി വാർത്തകൾ പുറത്തുവന്നു. ഇത് സുധാകരൻ അടക്കമുള്ള നേതാക്കൾ നിഷേധിച്ചു. മാത്രമല്ല സുധാകരനായി ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നു.

സംഭവത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് സുധാകരൻ.കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി. തന്റെ പേരിൽ വന്ന വ്യാജ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.തന്നെ രാഷ്ട്രീയമായി തകർക്കാൻ നീക്കമെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെടുന്നു.

എഴുതാത്ത കത്തിന്റെ പേരിൽ വ്യാജ വാർത്ത വന്നു.വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്നും വിവാദങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സുധാകരൻ പരാതിയിൽ പറയുന്നു. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് വ്യാജകത്ത് വിവാദമെന്നാണ് വിവരം. ഇതിന് പിന്നിൽ പ്രവർത്തിച്ച മറുവിഭാഗത്തെയാണ് സുധാകരൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News