തോണി അപകടത്തിൽ മരണം നാലായി | Malappuram

മലപ്പുറം തിരൂരിൽ തോണി മറിഞ്ഞ് കാണാതായ രണ്ടു പേരുടെ മൃതദേഹം കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. അബ്ദുൾ സലാം, അബൂബക്കർ എന്നിവരുടെ മൃതദേഹമാണ് ഇന്ന് കണ്ടെത്തിയത്.

കക്ക വാരൽ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകിട്ട് ഉണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചിരുന്നു.ശനിയാഴ്ച വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. ഭാരതപ്പുഴയിലെ തുരുത്തിൽനിന്ന് കക്ക ശേഖരിക്കാനായി പോയതായിരുന്ന ആറു പേർ അടങ്ങിയ സംഘം. കക്ക ശേഖരിച്ച് മടങ്ങി വരുന്നതിനിടെ ചമ്രവട്ടത്തിനടുത്ത് പുഞ്ചിക്കടവിൽ വച്ചാണ് തോണി മറിഞ്ഞത്.

അപകടത്തിൽപെട്ട നാലുപേരെ രക്ഷാപ്രവർത്തകർ പുറത്തെടുത്തെങ്കിലും രണ്ടുപേർ മരിക്കുകയായിരുന്നു. റുഖിയ (60), സൈനബ (54) എന്നിവരാണ് മരിച്ചത്. ബീവാത്തു, റസിയ എന്നിവരെ ആലത്തിയൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News