ലക്ഷദ്വീപില്‍ പോക്സോ കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം

ലക്ഷദ്വീപില്‍ പോക്സോ കേസില്‍ പ്രതികള്‍ക്ക് ഇരട്ടജീവപര്യന്തം. മൂസ കുന്നുമ്മേല്‍, ഭാര്യ നൂര്‍ജഹാന്‍ ബന്ദഗരോത്തി എന്നിവരെയാണ് ശിക്ഷിച്ചത്. കവരത്തി പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നാണ് കേസ്. ലക്ഷദ്വീപില്‍ ആദ്യമായാണ് ഇരട്ട ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. പ്രതികള്‍ക്ക് ഒമ്പതു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.

2016 ല്‍ നടന്ന സംഭവങ്ങളുടെ വീഡിയോയും പ്രതികള്‍ പ്രചരിപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നൂര്‍ജഹാന്‍ തട്ടിക്കൊണ്ടു വന്നെന്നും, ഭര്‍ത്താവ് മൂസ പീഡിപ്പിച്ചു എന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News