ഷക്കീല പങ്കെടുക്കുന്ന പരിപാടിക്ക് അനുമതി നിഷേധിച്ച സംഭവം; ആരോപണം തള്ളി ഷോപ്പിംഗ് മാള്‍ മാനേജ്‌മെന്റ്

നടി ഷക്കീല പങ്കെടുക്കുന്ന സിനിമ പ്രമോഷന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അനുമതി നിഷേധിച്ചതായി സംവിധായകന്‍ ഒമര്‍ ലുലു. ഫെയ്‌സ്ബുക്കിലൂടെയാണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്. അതേസമയം ഒമര്‍ ലുലുവിന്റെ ആരോപണം ഹൈലൈറ്റ്മാള്‍ മാനേജ്‌മെന്റ് നിഷേധിച്ചു.

നടി ഷക്കീല പങ്കെടുക്കുന്ന സിനിമ പ്രമോഷന് കോഴിക്കോട് ഹൈലൈറ്റ് മാള്‍ അനുമതി നിഷേധിച്ചെന്നായിരുന്നു സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ആരോപണം. മുന്‍കൂട്ടി അനുവാദം വാങ്ങിയ ശേഷമാണ് പരിപാടി നടത്താനുള്ള തയ്യാറെടുപ്പുകള്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തിയത്. എന്നാല്‍ ഷക്കീലയാണ് മുഖ്യാതിഥി എന്ന് അറിഞ്ഞതിന് ശേഷം മാള്‍ അധികൃതര്‍ പരിപാടി നടത്താന്‍ അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

എന്നാല്‍ നേരത്തെ മാളില്‍ വെച്ച് നടിമാര്‍ക്കെതിരെ മോശം പെരുമാറ്റം ഉണ്ടായത് കൊണ്ട് സുരക്ഷ കൂട്ടണമെന്ന് പൊലീസ് നിര്‍ദേശ പ്രകാരം, സംവിധായകനേയും സിനിമ പ്രമോഷന്‍ നടത്തുന്ന ടീമിനെയും അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും കേള്‍ക്കാന്‍ അവര്‍ തയ്യാറായില്ലന്നൊണ് ഹൈലെറ്റ് മാള്‍ മാനേജ്‌മെന്റ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel