സാഹിത്യപരമായ കാര്യങ്ങള്‍ സംസാരിക്കാനാണ് എംടിയെ സന്ദര്‍ശിച്ചതെന്ന് തരൂര്‍ | Shashi Tharoor

KPCC നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സമാന്തര പരിപാടികളുമായി മുന്നോട്ട് പോകുമ്പോൾ വിലക്കിനോട് പ്രതികരിക്കാതെ ശശി തരൂർ.സാഹിത്യ പരമായ കാര്യങ്ങൾ സംസാരിക്കാനാണ് എംടിയെ സന്ദർശിച്ചതെന്ന് തരൂർ വ്യക്തമാക്കി .

അതേസമയം വിഷയത്തിൽ പ്രതികരണവുമായി നേതാക്കളും രംഗത്തെത്തി.വൈകുന്നേരത്തെ സെമിനാറിൽ കാര്യങ്ങൾ തുറന്ന് പറയുമെന്ന് കോൺഗ്രസ് നേതാവ് എം.കെ.രാഘവൻ പ്രതികരിച്ചു.

ശശി തരൂർ വിഷയത്തിൽ പാർട്ടി നിലപാട് കെപിസിസി അധ്യക്ഷൻ പറഞ്ഞിട്ടുണ്ട്.കൂടുതൽ ഒന്നും പറയാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പറഞ്ഞു.

ശശി തരൂരിന്റെ സേവനം പാർട്ടി വിനിയോഗിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. തരൂരിനെ മാറ്റി നിർത്തി മുന്നോട്ട് പോകാനാവില്ല. തരൂരിനെ പാര വെക്കാൻ പലരും നോക്കുന്നുണ്ട്.തരൂർ പങ്കെടുക്കുന്ന എല്ലാ പരിപാടികളിലും കോൺഗ്രസ് പ്രവർത്തകർക്ക് പങ്കെടുക്കാമെന്നും മുരളീധരൻ പ്രതികരിച്ചു.

എന്നാൽ തരൂരിന് കണ്ണൂരിൽ വിലക്കില്ലെന്നാണ് ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്ജിൻറെ പ്രതികരണം. ശശി തരൂരിനെ വച്ച് പരിപാടി നടത്താൻ യൂത്ത് കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.കോഴിക്കോട്ടെ പ്രശ്നവുമായി ഇതിന് ബന്ധമില്ല.

23 ന് നടക്കുന്ന പരിപാടിയിൽ താനടക്കം എല്ലാ കോൺഗ്രസുകാരും പങ്കെടുക്കും. പാർട്ടി ലീഡർഷിപ്പിലുള്ളവർ പ്രസ്താവനകൾ ഇറക്കുമ്പോൾ ജാഗ്രത പുലർത്തണം എന്നാണ് തന്റെ അഭിപ്രായമെന്നും മാർട്ടിൻ ജോർജ്ജ് പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News