മാധ്യമങ്ങളെ ഇപ്പോൾ കാണുന്നത് തന്നെ ഇഷ്ടമല്ല : കെ സുധാകരൻ | K. Sudhakaran

മാധ്യമങ്ങളെ വിമർശിച്ച് കെ സുധാകരൻ.മാധ്യമങ്ങളെ ഇപ്പോൾ കാണുന്നത് തന്നെ ഇഷ്ടമല്ലെന്ന് സുധാകരൻ പറഞ്ഞു.വാർത്തയുണ്ടാക്കാൻ മാധ്യമങ്ങൾ, പറയുന്ന കാര്യങ്ങൾ വളച്ചൊടിക്കുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

സുധാകരന്‍റെ കത്ത് വിവാദം പുകയുന്നു 

താൻ കെപിസിസി അധ്യക്ഷ പദവി ഒഴിയാൻ തയ്യാറെന്ന് കാട്ടി രാഹുൽ ഗാന്ധിക്ക് കത്തയച്ചെന്നാണ് സുധാകരന്റെ പേരിൽ വന്ന വാർത്തകൾ.വിഡി സതീശനിൽ നിന്ന് തനിക്ക് പിന്തുണ ലഭിക്കുന്നില്ലെന്നും അതിനാൽ പദവിയിൽ നിന്ന് ഒഴിയാൻ സന്നദ്ധമാണെന്നും കത്തിന്റെ ഉള്ളടക്കമായി വാർത്തകൾ പുറത്തുവന്നു. ഇത് സുധാകരൻ അടക്കമുള്ള നേതാക്കൾ നിഷേധിച്ചു. മാത്രമല്ല സുധാകരനായി ഒരു വിഭാഗം നേതാക്കൾ രംഗത്തുവന്നു.

സംഭവത്തിൽ കടുത്ത നടപടിയിലേക്ക് കടന്നിരിക്കുകയാണ് സുധാകരൻ.കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നാവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി. തന്റെ പേരിൽ വന്ന വ്യാജ കത്തിന്റെ നിജസ്ഥിതി അന്വേഷിക്കണമെന്നാണ് പരാതിയിലെ ആവശ്യം.തന്നെ രാഷ്ട്രീയമായി തകർക്കാൻ നീക്കമെന്ന് സംശയമുണ്ടെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെടുന്നു.

എഴുതാത്ത കത്തിന്റെ പേരിൽ വ്യാജ വാർത്ത വന്നു.വാർത്തയുടെ ഉറവിടം കണ്ടെത്തണമെന്നും വിവാദങ്ങൾക്ക് പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സുധാകരൻ പരാതിയിൽ പറയുന്നു. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന ചേരിപ്പോരിന്റെ ഭാഗമായാണ് വ്യാജകത്ത് വിവാദമെന്നാണ് വിവരം. ഇതിന് പിന്നിൽ പ്രവർത്തിച്ച മറുവിഭാഗത്തെയാണ് സുധാകരൻ ലക്ഷ്യമിടുന്നതെന്നാണ് സൂചന.

അതേസമയം കേരളത്തിലെ കോൺഗ്രസിൽ ഗ്രൂപ്പ് പോര് പുതിയ ദിശയിലേക്ക് നീങ്ങുന്നു. തരൂരിനെ മുൻനിർത്തി ഒരുവിഭാഗം നേതാക്കളുടെ ഒളിയുദ്ധം. തരൂരിന് പിന്നിൽ അതൃപ്ത വിഭാഗവും പ്രധാന ഗ്രൂപ്പ് നേതാക്കളും. യൂത്ത് കോൺഗ്രസ് സെമിനാർ വിലക്കിയത് കെ.സുധാകരൻ അറിയാതെ വിഡി.സതീശനെന്നും മറുവിഭാഗത്തിന്റെ ആരോപണം.

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം തരൂരിന്റെ നീക്കങ്ങളെ പാർട്ടിയിൽ ഭയക്കുന്നത് ആരെന്ന ചോദ്യമാണ് നിലവിലെ പ്രശ്‌നങ്ങൾക്കുള്ള ഉത്തരം. തരൂർ കേരളത്തിൽ പങ്കെടുക്കുന്ന പരിപാടികൾ നേരത്തെ തന്നെ കെപിസിസി നേതൃത്വത്തിന് അറിയാമായിരുന്നു.

സുധാകരൻ ഇങ്ങനെ ഒരു പരിപാടി വിലക്കിയിട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനാണ് പരിപാടി ഒഴിവാക്കാൻ നിർദേശം നൽകിയത്. അതിന് പിന്നിൽ പ്രതിപക്ഷനേതാവ് വി ഡി സതീശനാണെന്നും തരൂർ അനുകൂലികൾ പറയുന്നു. എന്നാൽ യൂത്ത് കോൺഗ്രസ് പിൻമാറിയത് അവരോട് ചോദിക്കണമെന്നാണ് സതീശന്റെ മറുപടി.

കെപിസിസി ഒദ്യോഗിക വിഭാഗത്തിലെ വിള്ളൽ. സുധാകരനെ വിവാദത്തിൽ വീണപ്പോഴും വിഡി സതീശൻ ആദ്യം പിന്തുണച്ചില്ല. അധ്യക്ഷ പദവിയിൽ സുധാകരൻ തുടരുന്നതിനോട് നിലവിൽ സതീശ വിഭാഗത്തിന് യോജിപ്പുമില്ല. ഇതിനിടയിൽ എ വിഭാഗത്തിന്റെയും പ്രധാന ഘടകക്ഷിയായ ലീഗിനെയും ഒപ്പം നിർത്തി മറുനീക്കം നടത്തുന്ന തരൂരിനെയാണ് സതീശ വിഭാഗം ഭയക്കുന്നത്.

നിലവിലെ ഗ്രൂപ്പ് സമവാക്യത്തിൽ മാറ്റം വരുന്നൂവെന്നതാണ് ശ്രദ്ധേയം.തരൂരിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവവും എന്ന ചേരിപ്പോരിലേക്ക് കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയം മാറുന്നൂവെന്നാണ് സൂചനകൾ. എഐസിസി തഴഞ്ഞ താരപ്രചാരകൻ കേരളത്തിൽ പാർട്ടി പ്രചാരണം ഏറ്റെടുത്തതാണ് ഒരു വിഭാഗം നേതാക്കളെ അസ്വസ്ഥതപ്പെടുത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News