പല്ലിന്റെയും ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ 15 ഭക്ഷണ ക്രമം ശീലമാക്കൂ

പൊതുവായ ആരോഗ്യത്തില്‍ പല്ലുകളുടെയും, വായയുടെയും ആരോഗ്യം ഏറ്റവും പ്രധാനപ്പെട്ട ഒന്നാണെന്ന് കാര്യം പലര്‍ക്കും വേണ്ടത്ര അറിവുള്ള കാര്യമില്ല. പല്ലുകളെയും, മോണയെയും ബാധിക്കുന്ന ഒരോ രോഗവും മറ്റ് അവയവങ്ങളെ കൂടി ബാധിക്കും. ശരീരത്തിന്റെ മൊത്തം ആരോഗ്യം പരിരക്ഷിക്കുന്നതില്‍ ശരിയായ ദന്ത പരിപാലനവും, ദന്ത സംരക്ഷണവും വളരെ പ്രധാനമാണ്. ദന്തക്ഷയവും മോണരോഗങ്ങളും ഉണ്ടാകാനുള്ള കാരണങ്ങളില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും വളരെ പ്രധാന പങ്കുണ്ട്.

1 നമ്മുടെ ഭക്ഷണക്രമത്തില്‍ ഇടയ്ക്ക് ആപ്പിള്‍ കഴിച്ചാല്‍ പല്ലുകളില്‍ ദന്തക്ഷയം ഉണ്ടാകുന്നതു തടയാന്‍ കഴിയും. ചവച്ചിറക്കുന്നതും നാരുകളടങ്ങിയതുമായ പഴങ്ങള്‍ പല്ലുകളില്‍ പറ്റിപിടിക്കുന്ന ബാക്ടീരിയകളെ നീക്കം ചെയ്യും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ ആപ്പിള്‍ ദന്താരോഗ്യത്തിന് മാത്രമല്ല, ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

21 വിറ്റാമിന്‍ ധാരാളം അടങ്ങിയ. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക നെല്ലിക്ക, കാരറ്റ്, പേരക്ക, സപ്പോട്ട തുടങ്ങിയവയൊക്കെ ഉള്‍പ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഒപ്പം ഫലവര്‍ഗ്ഗങ്ങളിലുള്ള വിറ്റാമിന്‍ സി രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും,

3 മുരിങ്ങയില, ചീര, മലക്കറികള്‍ ഇവയെല്ലാം ദന്താരോഗ്യത്തിന് വളരെ നല്ലതാണ്.

4നേന്ത്രപഴം വിറ്റാമിനുകള്‍, മിനറലുകള്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ്. അതിനാല്‍ പഴം കഴിക്കുന്നത് രോഗപ്രതിരോധശക്തി നേടാന്‍ മാത്രമല്ല പല്ലിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും വളരെ നല്ലതാണ്. പഴത്തില്‍ ധാരാളം fibers ഉള്ളതിനാല്‍ പല്ലുകളില്‍ പുളിപ്പ് അനുഭവപ്പെടാതിരിക്കാനും മറ്റ് ദന്തരോഗങ്ങളെ അകറ്റാനും പല്ലുകളുടെ നിറം വര്‍ധിപ്പിക്കാനും ദിവസവും പഴം കഴിക്കുന്നത് നല്ലതാണ്.

5 വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ ചക്കയും ദന്താരോഗ്യത്തിന് മികച്ചതാണ് എന്നാണ് പുതിയ പഠനങ്ങളില്‍ വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

6 ചീര, മറ്റു പച്ചിലക്കറികള്‍, കക്കിരിക്ക,എന്നിവ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഉറവിടമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, ‘ഫോളിക് ആസിഡ്’ എന്നിവ പല്ലിന്റെയും മോണയുടെയും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും.

7 പാലും, പാലു ഉല്പന്നങ്ങളും ശീലമാക്കാം ..

8 കാത്സ്യം, ഫോസ്ഫറസ് എന്നീ മൂലകങ്ങള്‍ പല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ് പാലും പാലുത്പന്നങ്ങളും പല്ലിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പാല്‍, ചീസ്, തൈര് എന്നിവയില്‍ കാത്സ്യം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കും. പാല്‍ ഉത്പന്നങ്ങളിലെ പോഷകങ്ങള്‍ക്ക് ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ചില ആസിഡുകളെ നിര്‍വീര്യമാക്കാന്‍ കഴിയും. ഇതുവഴി ഇവയ്ക്ക് പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ കഴിയും.

9 മത്സ്യം ഉള്‍പ്പെടുത്താം. കടല്‍ മത്സ്യങ്ങളില്‍ നല്ല അളവില്‍ കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ മത്തി, അയല എന്നീ മത്സ്യങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്താം…

10 മുട്ട പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ് പല്ലുകളുടെ ആരോഗ്യത്തിന് പ്രധാന ധാതുക്കളായ കാത്സ്യം, പ്രോട്ടീന്‍, വിറ്റാമിന്‍ ഡി എന്നിവ വളരെ അത്യാവശ്യമാണ്. ഇവയുടെ മികച്ച ഉറവിടമാണ് മുട്ട. അതിനാല്‍ മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് ദന്താരോഗ്യത്തിന് നല്ലതാണ്; പ്രത്യേകിച്ച് കുട്ടികള്‍ക്ക്

11 നമ്മുടെ കുടിവെള്ള തതില്‍ നിശ്ചിത അളവില്‍ ഫ്‌ളൂറൈഡ് അടങ്ങിയിരിക്കേണ്ടത് അത്യാന്താപേക്ഷിതമാണ്. അതിനാല്‍ ആരോഗ്യമുള്ള പല്ലുകള്‍ക്ക് നല്ല കുടിവെള്ളത്തിന്റെ പ്രാധാന്യവും ഏറെയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News