ബിജെപിയുടെ എതിരാളി കോണ്‍ഗ്രസല്ല സിപിഐഎമ്മാണ്; കെ സുരേന്ദ്രന്‍

കേരളത്തിലെ ബിജെപി യുടെ ആശയപരമായ എതിരാളികള്‍ കോണ്‍ഗ്രസ് അല്ല സി.പി.ഐ.എം ആണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു.കോണ്‍ഗ്രസ് ചിത്രത്തിലേ ഇല്ലെന്നും സുരേന്ദ്രന്‍ ഇന്‍ഡ്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിലെ കോണ്‍ഗ്രസില്‍ വലിയ പൊട്ടിത്തെറി നടക്കും. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേരുമെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.കെ.സുധാകരന്‍ മാത്രമല്ല നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി യുമായി സമ്പര്‍ക്കത്തിലാണ്.

കേരളത്തിലെ ആറ് കോണ്‍ഗ്രസ് സിറ്റിഗ് എം.പി മാര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് തന്നോട് പറഞ്ഞുവെന്നും സുരേന്ദ്രന്‍ വെളിപ്പെടുത്തി. കെ സുധാകരന്റെ തുടര്‍ച്ചയായ ആര്‍എസ്എസ് അനുകുല പ്രസ്താവനകള്‍ക്ക് പിന്നാലെ വന്ന കെ.സുരേന്ദ്രന്റെ പ്രതികരണം വളരെ ഗൗരവമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ നോക്കിക്കാണുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here