ADVERTISEMENT
ജമ്മു കാഷ്മീരിൽ ഭീകരവാദ അനുകൂല പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന മൂന്ന് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. രാഷ്ട്രീയ റൈഫിൾസ് യൂണിറ്റും കാഷ്മീർ പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഇവരെ പിടികൂടിയത്.
ശ്രീനഗർ നഗരവാസികളായ ഇവരുടെ പക്കൽ നിന്ന് മൂന്ന് എകെ 47 തോക്കുകൾ, രണ്ട് പിസ്റ്റളുകൾ, ഒന്‍പത് എകെ 47 മാഗസിനുകൾ, വെടിയുണ്ടകൾ എന്നിവ കണ്ടെത്തി. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അധികൃതർ അറിയിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.