എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണമെന്ന് തരൂർ | Shashi Tharoor

കോൺഗ്രസ് നേതൃത്വത്തിൻ്റെ വിലക്ക് ലംഘിച്ച് സമാന്തര പരിപാടികളുമായി ശശി തരൂർ. കോഴിക്കോട്ട് ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ തരൂർ പങ്കെടുത്തു. മൂന്ന് ദിവസം വിവിധ പരിപാടികളിൽ തരൂർ പങ്കെടുക്കും.

എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും നിലവിൽ അമ്പയർ റെഡ് കാർഡ് നൽകിയിട്ടില്ലെന്നും തരൂർ പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം വൈകീട്ട് പറയുമെന്ന് എം.കെ.രാഘവൻ അറിയിച്ചു.

കോൺഗ്രസും യൂത്ത് കോൺഗ്രസും ഉൾപ്പെടെ സംഘടിപ്പിക്കുന്ന നിരവധി പരിപാടികളിൽ പങ്കെടുക്കാനായിരുന്നു ശശി തരൂർ MP മലബാറിലെത്തിയത്. എന്നാൽ നാല് ദിവസത്തെ പര്യടനത്തിനായി കോഴിക്കോട് എത്തുന്നതിന് തൊട്ട് മുമ്പ് കോൺഗ്രസ് നേതൃത്വം തരൂരിന് വിലക്ക് കൽപ്പിച്ചു.

കോഴിക്കോട്ടെയും കണ്ണൂരിലെയും പരിപാടികളുടെ സംഘാടനത്തിൽ നിന്നും യൂത്ത് കോൺഗ്രസും ഡിസിസിയും പിൻമാറി. എന്നാൽ സമാന്തരപരിപാടികൾ സംഘടിപ്പിച്ച് തരൂരും എം കെ രാഘവനും നേതൃത്വത്തിന് മറുപടി കൊടുത്തു.

രാവിലെ എം.ടി യെ സന്ദർശിച്ച തരൂർ മാധ്യമങ്ങളെ കണ്ടു. എല്ലാം സ്പോർട്സ്മാൻ സ്പിരിറ്റിൽ കാണണമെന്നും നിലവിൽ അമ്പയർ റെഡ്കാർഡ് നൽകിയിട്ടില്ലെന്നും തരൂർ പറഞ്ഞു.പറയാനുള്ള കാര്യങ്ങളെല്ലാം വൈകിട്ടത്തെ സെമിനാറിൽ പറയുമെന്നായിരുന്നു എം.കെ. രാഘവൻ്റെ പ്രതികരണം.അതേ സമയം തരൂരിനെ പിന്തുണച്ച് കെ. മുരളീധരൻ എംപി.യും രംഗത്തെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here