Kochi: അഞ്ച് വയസുകാരനെ ഇരയാക്കി സമരാഭാസം; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

കൊച്ചി നഗരസഭയ്ക്ക് മുന്നില്‍ അഞ്ച് വയസ്സുകാരനെ ഇരയാക്കി സമരാഭാസം നടത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ല ശിശുക്ഷേമ സമിതിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസമാണ് കാനയില്‍ കുട്ടി വീണ സംഭവത്തില്‍ മേയര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ അഞ്ച് വയസ്സുകാരനെ ഷര്‍ട്ട് ഇടാതെ നിലത്ത് കിടത്തി പ്രാകൃത സമരം നടത്തിയത്.

ജില്ല ശിശുക്ഷേമ സമിതി എറണാകുളം സെന്‍ട്രല്‍ പോലീസിന് നല്‍കിയ പരാതിയിലാണ് നടപടി. കോണ്‍ഗ്രസ് നേതാവ് ആന്റണി കുരിത്തറ, സിജോ ജോസഫ്, കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത്. കാനയില്‍ വീണ് മൂന്നു വയസ്സുകാരന് പരിക്കേറ്റ സംഭവത്തില്‍ ആയിരുന്നു കൊച്ചി കോര്‍പ്പറേഷന്‍ മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രാകൃത സമരം .

അഞ്ചുവയസ്സുകാരനെ ചുട്ടുപൊള്ളുന്ന വെയിലത്ത് ഷര്‍ട്ട് ഇടാതെ നിലത്ത് കിടത്തി യ ശേഷം ചുറ്റുമിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്ത് കരിയിലയും ചുള്ളിക്കമ്പുകളും വാരി ഇടുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ സമരാഭാസത്തിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നതോടെയാണ് ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News