Lottery:പൂജാ ബമ്പര്‍ നറുക്കെടുപ്പ്;ഒന്നാം സമ്മാനം ഗുരുവായൂരില്‍ വിറ്റ ടിക്കറ്റിന്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുത്തു. ഒന്നാം സമ്മാനമായ പത്ത് കോടി JC 110398 എന്ന നമ്പറിനാണ്. JD 255007 എന്ന നമ്പറിനാണ് രണ്ടാം സമ്മാനമായ 50 ലക്ഷം ലഭിച്ചിരിക്കുന്നത്. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം ഈ നമ്പറുകള്‍ക്കാണ്. JA 252530, JB 581474, JC 171516, JD 556934, JE 586000, JG 554858, JA 349439, JB 180377, JC 235122, JD 208212, JE 708492, JG 667047.

ഉച്ച കഴിഞ്ഞ് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ല്‍ ഫലം ലഭ്യമാകും. മൂന്നാം സമ്മാനം അഞ്ച് ലക്ഷം വീതം 12 പേര്‍ക്ക് ലഭിക്കും. ഒരുലക്ഷം ആണ് നാലാം സമ്മാനം (അവസാന അഞ്ചക്കത്തിന്). കൂടാതെ നിരവധി സമ്മാനങ്ങളും ഭാഗ്യശാലികളെ കാത്തിരിക്കുന്നുണ്ട്. JA, JB, JC, JD, JE, JG എന്നീ സീരിസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കിയിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്തുമസ്- പുതുവത്സര ബമ്പര്‍ ടിക്കറ്റും ഇന്ന് പ്രകാശനം ചെയ്തു.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക സ്വന്തമാക്കാന്‍ സാധിക്കും. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പ്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പു വരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel