പ്രേക്ഷക ശ്രദ്ധ നേടി ‘പെര്‍ഫ്യൂം’

പ്രതാപ് പോത്തന്‍ അവസാനമായി അഭിനയിച്ച മുഴുനീള കഥപത്രമായ സിനിമ എന്ന നിലയില്‍ ഇതിനോടകം ശ്രദ്ധ നേടിയ ചിത്രമാണ് പെര്‍ഫ്യൂം. കനിഹാ, ടിനി ടോം എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളായി വരുന്നത്. പ്രശസ്ത സംവിധായകന്‍ ഹരിദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാത്രമല്ല സിനിമയിലെ ശെരിയേത് തെറ്റേത് എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സിനിമക്ക് നല്ല കുടുംബ ചിത്രമെന്ന അഭിപ്രായവും നേടാന്‍ ആയിട്ടുണ്ട്. മൊത്തത്തില്‍ കുടുംബ പ്രേക്ഷകര്‍ക്ക് ഒരുമിച്ചിരുന്ന് കാണാവുന്ന ഒരു ഫാമിലി ഡ്രാമ എന്ന ജോന്റെ യില്‍ പെടുത്താവുന്ന സിനിമ, സിനിമയെ ഒരു വിനോദ ഉപാധി എന്നതിലപ്പുറം കുടുംബജീവിതം നയിക്കുന്നവര്‍ക്ക് ഒരു റഫറന്‍സ് മൂവി എന്ന നിലയിലേക്ക് ഒരു സിനിമയെ ഉയര്‍ത്താന്‍ ഇവിടെ സംവിധായകന് കഴിഞ്ഞു എന്ന് വേണം പറയാന്‍.

ഒരു സ്ത്രീയുടെ കാഴ്ചപ്പാടില്‍ കഥ പറയാന്‍ ശ്രമിക്കുമ്പോഴും മറുവശത്ത് ഒരു സാധാരണ ഇടത്തരം കുടുംബത്തില്‍ ജനിച്ച ഒരു ഭര്‍ത്താവിന്റെ നിസ്സഹായതയും രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബന്ധപ്പെടുന്ന അവസ്ഥയും പ്രേക്ഷകന് മനസ്സിലാക്കി തരുന്നുണ്ട് ചിത്രം. എന്നാല്‍ അതെ സമയം തിരക്കഥയില്‍ ഉള്ള കേട്ടുറപ്പില്ലായ്മ സിനിമയെ ബാധിച്ചിട്ടുമുണ്ട്. ഇടക്ക് വരുന്ന ഇഴച്ചില്‍ സ്വഭാവം സിനിമയുടെ കല്ലുകടി ആകുന്നുണ്ട്.

മാത്രമല്ല നേരത്തെ പുറത്തിറങ്ങി ശ്രദ്ധ നേടിയ സിനിമയിലെ ശെരിയേത് തെറ്റേത് എന്ന ഗാനം പോലെ ഒരു അടള്‍ട് സ്വഭാവമുള്ള ചിത്രമായിരിക്കും സിനിമ എന്നുള്ള മുന്‍വിധിയില്‍ വന്ന പ്രേക്ഷകരെ നിരാശപ്പെടുത്തുന്നുണ്ട് ചിത്രം. ഒപ്പം സിനിമയുടെ കാലപ്പഴക്കവും സിനിമയുടെ പോരായ്മകളില്‍ ഒന്നാകുന്നു. എന്നിരുന്നാലും, പലതവണ പറഞ്ഞിട്ടുള്ളതാണ് എങ്കിലും അതില്‍ നിന്നൊക്കെ വേറിട്ട ഒരു ദൃശ്യ അനുഭവമാണ് പെര്‍ഫ്യൂം സമ്മാനിക്കുന്നത്….ഇവിടെയും വിവാഹജീവിതം കഥാ പശ്ചാത്തലം ആകുമ്പോഴും പൊരുത്തക്കേടുകളും..ദാമ്പത്യ പ്രശ്‌നങ്ങളും ചര്‍ച്ചാവിഷയം ആകുമ്പോഴും ഈ ചിത്രം മുന്നോട്ടുവയ്ക്കുന്ന ആശയം വളരെ കാലികപ്രസക്തമാണ്

അതുപോലെതന്നെ വിവാഹേതര ബന്ധങ്ങളും ഇന്‍ഫിഡലിറ്റിയും ചര്‍ച്ചാവിഷയം ആകുന്ന പല പ്രമേയങ്ങളും ഇതിനുമുമ്പ് മലയാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്..ഈ സിനിമ പറഞ്ഞു വെക്കുന്നതും ഏകദേശം അത്തരമൊരു കഥയാണെങ്കിലും അവതരണത്തിലെ പുതുമ കൊണ്ടും തിരക്കഥയിലെ വ്യത്യസ്ത കൊണ്ടും പെര്‍ഫ്യൂം വേറിട്ട് നില്‍ക്കുന്നു. മോത്തി ജേക്കബ് കൊടിയത്ത്, രാജേഷ് ബാബു സൂരനാട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരുന്നത്. രാജേഷ് ബാബുവിന്റെ തന്നെയാണ് സംഗീതം. നല്ലൊരു കുടുംബ ചിത്രം എന്ന പോലെ തന്നെ പൊലിഞ്ഞു പോയ നടന്‍ പ്രതാപ് പോത്തന് ഒരു ട്രിബൂട്ട് കൂടി ആകുന്നുണ്ട് ചിത്രം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News