താന്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാകുന്നത് എങ്ങനെയെന്ന് അന്വേഷിക്കണം: ശശി തരൂര്‍|Shashi Tharoor

താന്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച പരിപാടികള്‍ റദ്ദാകുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍.

വിവാദ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തരൂര്‍. സെമിനാറിനെത്തിയ തരൂരിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഭിവാദ്യം അര്‍പ്പിച്ചു.

കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ല;തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണം:MK രാഘവന്‍

കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും തരൂരിന്റെ പരിപാടികള്‍ റദ്ദാക്കപ്പെടുന്നതെങ്ങനെയെന്ന് അന്വേഷിക്കണമെന്നും എം കെ രാഘവന്‍. ജവഹര്‍ ഫൗണ്ടേഷന്‍ നടത്തിയ പരിപാടിയിലാണ് എം കെ രാഘവന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

തരൂരിന്റെ പരിപാടികള്‍ നേരത്തെ തന്നെ നിശ്ചയിച്ചതാണ്. പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ആലോചിച്ചാണ് പരിപാടികള്‍ തീരുമാനിച്ചത്.
രാഘവന്‍ ഒറ്റക്ക് തീരുമാനിച്ചതല്ല. എന്ത് കൊണ്ടാണ് പരിപാടികള്‍ റദാക്കപ്പെട്ടതെന്ന് കെപിസിസി അധ്യക്ഷന്‍ അന്വേഷിക്കണം. ഇതിനായി അന്വേഷണ കമ്മീഷനെ നിയോഗിക്കണം. കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലെന്നും മുകളിലിരിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കുന്നത് നല്ലതാണെന്നും എം കെ രാഘവന്‍ ചടങ്ങില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here