Kozhikode:തെരുവ് പട്ടിയുടെ പരാക്രമം|stray dog

കോഴിക്കോട് പുറമേരിയിലും തൂണേരി വെള്ളൂരിലും തെരുവ് പട്ടിയുടെ പരാക്രമം. 4വയസ്, 6വയസ് കാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് കടിയേറ്റു. ഉച്ചയോടെ പുറമേരി കുനിങ്ങാട് റോഡില്‍ വീടിനകത്ത് കയറി അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുകയായിരുന്ന വീട്ടമ്മയെ തെരുവ് നായ അക്രമിച്ചത്. പുത്തലത്ത് താഴെ കമല (51)നെയാണ് നായ അക്രമിച്ചത്.

ഇതിന് പിന്നാലെ പുറമേരി ടൗണ്‍ പരിസരത്ത് വീടിനകത്ത് കളിക്കുകയായിരുന്ന നാല് വയസ്സുകാരന്‍ പടിഞ്ഞാറെ മുതു വാട്ട് രാജേഷിന്റെ മകന്‍ നെഹന്‍ കൃഷ്ണന്‍ (4) നെയും നായ അക്രമിച്ചു. തൂണേരി വെള്ളൂരില്‍ മീത്തലെ കാട്ടില്‍ രഞ്ജിത്തിന്റെ മകന്‍ 6 വയസുകാരനും നായയുടെ കടിയേറ്റു.

പരുക്കേറ്റ കുട്ടികളെ നാദാപുരം ഗവ ആശുപത്രിയിലെ ചികില്‍സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടിച്ച നായ ഓടി
പോയതായി നാട്ടുകാര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News