Kozhikode:നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട

കോഴിക്കോട് നഗരത്തില്‍ ഗുജറാത്തി സ്ട്രീറ്റില്‍ ആഡംബര കാറില്‍ നിന്നും ടൗണ്‍ പോലീസ് വന്‍തോതില്‍ മയക്കുമരുന്ന് പിടികൂടി. സ്റ്റേഷന്‍ പരിധിയില്‍ പെട്രോളിങ് ഡ്യൂട്ടിക്കിടെ ടൗണ്‍ പോലീസ് സ്റ്റേഷന്‍ എസ് ഐ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലാണ് കര്‍ണാടക രജിസ്‌ട്രേഷന്‍ ആഡംബര കാറില്‍ നിന്നും മയക്കുമരുന്ന് പിടികൂടിയത് .നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയായ പുതിയറ ലതാപുരി വീട്ടില്‍ നൈജില്‍ റിറ്റ്‌സ് 29 വയസ്സ് ,മാത്തോട്ടം ഷംജാദ് മന്‍സില്‍ സഹല്‍ 22 വയസ്സ് എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഓടി രക്ഷപ്പെട്ട മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നിന്നും 35 gram MDMA, 1 kg കഞ്ചാവ്,MDMA ചില്ലറ വില്‍പ്പനക്ക് ഉപയോഗിക്കുന്ന ത്രാസ്,കവറുകള്‍,പ്ലാസ്റ്റിക് ബോട്ടിലുകള്‍,സിറിഞ്ചുകള്‍ എന്നിവ കണ്ടെത്തി.നഗരത്തില്‍ അടുത്തിടെ നടക്കുന്ന വലിയ മയക്കുമരുന്ന് വേട്ടയാണിത്. മയക്കുമരുന്നിന് എതിരായ സംസ്ഥാന സര്‍ക്കാരിന്റെ പ്രചരണത്തിന്റെ ഭാഗമായി ടൗണ്‍ ACP ബിജുരാജിന്റെ നേതൃത്വത്തില്‍ ശക്തമായ നടപടികളാണ് ടൗണ്‍ പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. മുത്തങ്ങ എക്‌സൈസ്, മെഡിക്കല്‍ കോളേജ് പോലീസ് എന്നിവര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് കൊമേഷ്യല്‍ ക്വാണ്ടിറ്റി NDPS കേസുകളില്‍ പ്രതിയായ നൈജില്‍ അടുത്തിടെയാണ് ജയിലില്‍ നിന്ന് ഇറങ്ങിയിട്ടുള്ളത്.

വാഹനത്തില്‍ കറങ്ങി നടന്ന് ആവശ്യക്കാരോട് ഗൂഗില്‍ പേ വഴി പണം അയച്ചു മയക്കുമരുന്ന് വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി.ഇവരുടെ ഉപഭോക്താക്കളായ ആളുകളുടെ വിവരങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.അന്വേഷണ സംഘത്തില്‍ സീനിയര്‍ സിപിഒ മാരായ സജേഷ് കുമാര്‍, ബിനില്‍ കുമാര്‍,ഉദയകുമാര്‍,ജിതേഷ്,ഉണ്ണികൃഷ്ണന്‍, ബിജു.സി പി ഓ മാരായ അനൂജ്,ജിതേന്ദ്രന്‍,ജിതിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News