ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

സൂര്യകുമാര്‍ യാദവ് ബാറ്റിങ്ങില്‍ മിന്നിയതിന് പിന്നാലെ ബൗളര്‍മാരും കളം പിടിച്ചതോടെ ന്യൂസിലന്‍ഡിനെ 65 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ. 192 റണ്‍സ് ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്‍ഡ് 18.5 ഓവറില്‍ 126 റണ്‍സിന് ഓള്‍ഔട്ടായി.

ന്യൂസിലന്‍ഡ് ഇന്നിങ്സിന്റെ 19ാം ഓവറില്‍ മൂന്ന് വിക്കറ്റ് ആണ് ദീപക് ഹൂഡ വീഴ്ത്തിയത്. 2.5 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി ദീപക് ഹൂഡ വീഴ്ത്തിയത് നാല് വിക്കറ്റ്. മുഹമ്മദ് സിറാജും ചഹലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറും ഭുവനേശ്വര്‍ കുമാറും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

51 പന്തില്‍ നിന്ന് 111 റണ്‍സ് കണ്ടെത്തിയ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം

മറ്റ് ഇന്ത്യന്‍ ബാറ്റേഴ്സ് പരാജയപ്പെട്ടപ്പോള്‍ 51 പന്തില്‍ നിന്ന് 111 റണ്‍സ് കണ്ടെത്തിയ സൂര്യകുമാര്‍ യാദവ് ആണ് കളിയിലെ താരം. 31 പന്തില്‍ നിന്ന് 36 റണ്‍സ് എടുത്ത സൂര്യകുമാര്‍ യാദവ് ആണ് ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ചെയ്സ് ചെയ്ത് ഇറങ്ങിയ ന്യൂസിലന്‍ഡിനായി 52 പന്തില്‍ നിന്ന് 61 റണ്‍സ് എടുത്ത കെയ്ന്‍ വില്യംസണ്‍ മാത്രമാണ് പിടിച്ചു നിന്നത്. നാല് ഫോറും രണ്ട് സിക്സുമാണ് വില്യംസണിന്റെ ബാറ്റില്‍ നിന്ന് വന്നത്. ന്യൂസിലന്‍ഡ് ഇന്നിങ്സിന്റെ രണ്ടാമത്തെ ഡെലിവറിയില്‍ തന്നെ ഫിന്‍ അലനെ മടക്കി ഭുവനേശ്വര്‍ കുമാര്‍ ആണ് കിവീസ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ കൃത്യമായ ഇടവേളകളിലെല്ലാം ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിക്കറ്റ് വീഴ്ത്താനായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News