സ്വാതന്ത്ര്യസമരചരിത്രക്വിസ് – വിജയികളെ പ്രഖ്യാപിച്ചു

കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ബി സി എം കോളെജ് ഇംഗ്ലീഷ് വിഭാഗത്തിന്റെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സില്‍ കോതനല്ലൂര്‍ ഇമ്മാനുവല്‍ എച്ച് എസ് എസിലെ ഏഴാംക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക് പി ഒന്നാം സ്ഥാനം നേടി. രാമപുരം എസ് എച്ച് ജി എച്ച് എസിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി ശ്രുതിനന്ദ എം എസ് രണ്ടാം സ്ഥാനവും പ്ലാശനാല്‍ സെയിന്റ് ആന്റണി എച്ച് എസ് എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ശ്രീഹരി എ ബി മൂന്നാം സ്ഥാനവും നേടി.

ആസാദി കാ അമൃത് മഹോത്സവത്തോട് അനുബന്ധിച്ചാണ് കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് വിവിധ ജില്ലകളില്‍ സ്വാതന്ത്ര്യസമരചരിത്ര ക്വിസ്സ് മത്സരം നടത്തിവരുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനമായി യഥാക്രമം 3000, 2000, 1000 രൂപയും സാക്ഷ്യപത്രവുമാണ് ലഭിക്കുക. സമ്മാനങ്ങള്‍ പിന്നീട് വിതരണം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News