World cup:കാത്തിരിപ്പുകള്‍ക്ക് അവസാനം;ലോകകപ്പിന് തുടക്കം

ലോകകപ്പ് ഫുട്‌ബോളിന് വര്‍ണാഭമായ തുടക്കം.  ലോകമെമ്പാടുമുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം കുറിച്ച് ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയത്തിലാണ് ലോകകപ്പിന്റെ ആദ്യ വിസില്‍ മുഴങ്ങിയത്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഖത്തറും ലാറ്റിനമേരിക്കയില്‍ നിന്നുള്ള എക്വഡോറും തമ്മിലാണ് പോരാട്ടം.

ആദ്യമായാണ് ഖത്തര്‍ ലോകകപ്പില്‍ കളിക്കുന്നത്. സ്വന്തം മണ്ണില്‍ കളിക്കുന്നതിന്റെ ആവേശത്തിലാണ് ഖത്തര്‍. ആദ്യ കളിയില്‍ ജയമോ സമനിലയോ നേടാന്‍ കഴിഞ്ഞാല്‍ ഖത്തറിന് അത് വലിയ നേട്ടമാകും.

തെക്കേ അമേരിക്കന്‍ യോഗ്യതാറൗണ്ടില്‍ നാലാം സ്ഥാനക്കാരായാണ് എക്വഡോറിന്റെ വരവ്. ഖത്തറിനേക്കാള്‍ ആറ് സ്ഥാനങ്ങള്‍ മുന്നിലാണ് ഇക്വഡോര്‍. അതും ലാറ്റിനമേരിക്കന്‍ ടീമിന് കരുത്തേകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News