Worldcup2022:ഫുട്‌ബോള്‍ ആവേശത്തില്‍ ലോകം;വിസ്മയിപ്പിച്ച് ഖത്തര്‍

ലോകം ഫുട്‌ബോള്‍ ആവേശത്തില്‍ ലയിക്കുമ്പോള്‍ ആതിഥേയ രാജ്യമായ ഖത്തര്‍ ഏവരേയും വിസ്മയിപ്പിക്കുന്നു. അടുത്ത 29 ദിവസങ്ങള്‍ ലോകത്തിന്റെ കണ്ണുകളാകെ ഖത്തറിലേക്കായിരിക്കും. ഖത്തറിലെ എട്ട് സ്റ്റേഡിയങ്ങളില്‍ ആ പന്ത് തലങ്ങും വിലങ്ങും ഉരുളും. മത്സരത്തിന് മുന്നോടിയായി വര്‍ണാഭമായ ചടങ്ങുകളാണ് നടന്നത്.

വിശ്വമേളയുടെ ആവേശങ്ങളത്രയും പ്രതിഫലിപ്പിക്കുന്നതായിരുന്നു അല്‍ ബെയ്ത്ത് സ്റ്റേഡിയത്തിലെ ഉദ്ഘാടനചടങ്ങ്. സംഗീതവും നൃത്തവും മറ്റു കലാപ്രകടനങ്ങളും സമ്മേളിക്കുന്നതായിരുന്നു ഉദ്ഘാടനചടങ്ങ്. മുന്‍ ഫ്രാന്‍സ്താരം മാഴ്സല്‍ ഡെസൈലി ലോകകപ്പ് കിരീടം പ്രദര്‍ശിപ്പിച്ചു.

പ്രശസ്ത സിനിമാ താരം മോര്‍ഗന്‍ ഫ്രീമാനും ചടങ്ങില്‍ അണിനിരന്നു. പ്രതീക്ഷകളേയും ഐക്യത്തേയും പ്രതിപാദിച്ചു കൊണ്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. അതിനിടയില്‍ ഗാലറികളില്‍ നിന്ന് മൊബൈല്‍ ഫോണ്‍ ഫ്ലാഷ് ലൈറ്റുകള്‍ തെളിച്ചു.

ദക്ഷിണകൊറിയയിലെ സംഗീത ബാന്‍ഡായ ബി.ടി.എസിലെ ശ്രദ്ധേയനായ ജങ്കുക്ക് സ്റ്റേഡിയത്തെ ആവേശത്തിലാഴ്ത്തി. ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന 32 രാജ്യങ്ങളുടേയും ദേശീയപതാകകള്‍ വേദിയില്‍ പാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News