ഖത്തറിലെ കാല്‍പ്പന്ത് മൈതാനങ്ങളുണര്‍ന്നു; ആദ്യ ജയം ഇക്വഡോറിന്

ലോകക്കപ്പിലെ ആദ്യ ജയം ലാറ്റിനമേരിക്കന്‍ ശക്തികളായ ഇക്വഡോറിന്. മത്സരത്തില്‍ ആതിഥേയരായ ഖത്തറിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഇക്വഡോര്‍ പരാജയപ്പെടുത്തി. നായകന്‍ എനര്‍ വലന്‍സിയയാണ് രണ്ട് ഗോളുകളും നേടിയത്.

തുടര്‍ച്ചയായ അക്രമണങ്ങളിലൂടെ ഖത്തറിന്റെ പ്രതിരോധ നിരയെ വെള്ളം കുടിപ്പിച്ച സൂപ്പര്‍ സ്‌ട്രൈക്കര്‍ എനര്‍ വലന്‍സിയയായിരുന്നു ഇക്വഡോറിന്റെ വിജയ ഹീറോ. രണ്ട് തവണയാണ് ഈ ഫെനര്‍ബാഷെ താരം ഖത്തര്‍ ഗോളിയെ നിസ്സഹായനാക്കിയത്.കളി തുടങ്ങി മിനിട്ടുകള്‍ക്കകം എന്നര്‍ വലന്‍സിയ നേടിയ ഗോള്‍ വാര്‍ ചെക്കില്‍ നിഷേധിക്കപ്പെട്ടെങ്കിലും ഇക്വഡോര്‍ പതറിയില്ല. അലകടലായി ഇരമ്പിയെത്തിയ ലാറ്റിനമേരിക്കന്‍ ആക്രമണത്തെ ഫൗളുകള്‍ കൊണ്ടാണ് ഖത്തര്‍ പ്രതിരോധിച്ചത്. പതിനാറാം മിനുട്ടില്‍ ഖത്തര്‍ ഗോള്‍ക്കീപ്പര്‍ അല്‍ഷീബ് വലന്‍സിയയെ ഫൗള്‍ ചെയ്തതിന് പെനാല്‍റ്റി. കിക്കെടുത്ത വലന്‍സിയയ്ക്ക് ഉന്നം പിഴച്ചില്ല.

22ആം ലോകകപ്പിന്റെ ആദ്യ ഗോള്‍ നേട്ടക്കാരനെന്ന റെക്കോര്‍ഡ് എന്നര്‍ വലന്‍സിയക്ക് സ്വന്തം. ഫിഫ ലോകകപ്പിലെ 2600 ആമത് ഗോള്‍ എന്ന നേട്ടമാണ് വലന്‍സിയ സ്വന്തമാക്കിയത്. 31 ആം മിനുട്ടില്‍ തകര്‍പ്പന്‍ ഹെഡറിലൂടെ വലന്‍സിയ ഇക്വഡോറിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.

ആതിഥേയരുടെ പ്രത്യാക്രമണങ്ങള്‍ ഒന്നും ഇക്വഡോറിന്റെ കടുകട്ടി പ്രതിരോധത്തിന് മുന്നില്‍ ലക്ഷ്യം കണ്ടില്ല. ആദ്യ മത്സരത്തില്‍ തന്നെ തോല്‍വിയോടെ ആതിഥേയര്‍ക്ക് മടക്കം. വിജയത്തോടെ എ ഗ്രൂപ്പില്‍ ഇക്വഡോറിന് 3 പോയിന്റായി. ഈ മാസം 25 ന് നടക്കുന്ന മത്സരത്തില്‍ .നെതര്‍ലണ്ട്‌സാണ് ഇക്വഡോറിന്റെ എതിരാളി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News