Idukki: പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസുകാരന്‍ പിടിയില്‍

ഇടുക്കി വണ്ടിപ്പെരിയാറില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച ഇരുപത്തിരണ്ടു വയസുകാരനെ പോലീസ് പിടികൂടി. ഡൈമുക്ക് സ്വദേശി നിധീഷാണ് അറസ്റ്റിലായത്. പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അടുപ്പത്തിലായ നിധീഷ് ഓട്ടോറിക്ഷയില്‍ വച്ച് ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. രണ്ടുമാസം മുമ്പാണ് സംഭവം.

കഴിഞ്ഞദിവസം സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടയാണ് കുട്ടി വിവരം പറഞ്ഞത്. ചൈല്‍ഡ് ലൈന്‍ വിവരം വണ്ടിപ്പെരിയാര്‍ പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വണ്ടിപ്പെരിയാറിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് നിതീഷ്. പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത നിധീഷിനെ കോടതിയില്‍ ഹാജരാക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News