കുന്നപ്പിള്ളിക്ക് ഇന്ന് നിര്‍ണായകം; പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ് സന്ദേശങ്ങള്‍ എന്നിവ പരിശോധിക്കും

എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരായ ലൈംഗിക പീഡനക്കേസില്‍ കേസ് ഡയറി, പരാതിക്കാരിയുടെ മൊഴി, വാട്ട്സ്ആപ് സന്ദേശങ്ങള്‍ തുടങ്ങിയ രേഖകള്‍ ഇന്ന് ഹൈക്കോടതി പരിശോധിക്കും. എല്‍ദോസിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും പീഡനത്തിനിരയായ യുവതിയും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്ത് പരിഗണിക്കുന്നത്.

തിരുവനന്തപുരം സെഷന്‍സ് കോടതിക്കാണ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി പരിഗണിക്കവെ, പരാതിക്കാരിക്കെതിരെ 48 കേസുകള്‍ നിലവിലുണ്ടെന്ന് എല്‍ദോസിന്റെ അഭിഭാഷകന്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് ഈ കേസുകളുടെ വിശദാംശങ്ങള്‍ അറിയേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel