Sasi Tharoor: വിവാദങ്ങള്‍ക്കിടെ ശശി തരൂറിന്റെ മലബാര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക്

വിവാദങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എം പിയുടെ മലബാര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക്. ഇന്ന് മാഹിയില്‍ മലയാള കലാഗ്രാമത്തില്‍ നടക്കുന്ന പരിപാടിയില്‍ തരൂര്‍ പങ്കെടുക്കും. കഥാകൃത്ത് ടി പത്മനാഭന്റെ വെങ്കല പ്രതിമ തരൂര്‍ അനാഛാദനം ചെയ്യും. തുടര്‍ന്ന് കോഴിക്കോട് നടക്കുന്ന വിവിധ പരിപാടിയിലും തരൂര്‍ സംബന്ധിക്കും.

മലബാറിലെ പരിപാടികളില്‍ നിന്നും ശശി തരൂരിനെ വിലക്കിയ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എം.കെ രാഘവന്‍ ആഞ്ഞടിച്ചു. തകരുന്ന കോണ്‍ഗ്രസിന് തിരിച്ച് വരണമെങ്കില്‍ തരൂര്‍ നേതൃസ്ഥാനത്തെത്തണം.ഇക്കാര്യം മുകളിലിരിക്കുന്നവര്‍ ശ്രദ്ധിക്കണം. തരൂരിന്റെ പരിപാടികള്‍ രാഘവന്‍ ഒറ്റക്ക് പ്ലാന്‍ ചെയ്തതല്ല, ബന്ധപെട്ട നേതാക്കളോട് കൂടിയാലോചിച്ച് ചെയ്തതാണ്. എന്ത് കൊണ്ടാണ് തരൂരിന്റെ പരിപാടികള്‍ റദാക്കപ്പെട്ടതെന്ന് kpcc പ്രസിഡന്റ് അന്വേഷിക്കണം. പാര്‍ട്ടി അന്വേഷണകമ്മിനെ വെക്കണമെന്നാവശ്യപ്പെട്ട രാഘവന്‍ കൊന്ന മുറിച്ചാല്‍ വിഷു മുടങ്ങില്ലായെന്ന നാടന്‍ ചൊല്ല് ഉദ്ധരിച്ച് മുന്നറിയിപ്പും നല്‍കി.

രാഘവനെ പിന്തുണച്ചായിരുന്നു ശശി തരൂര്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.എം.പി.എന്ന നിലയില്‍ അന്വേഷണം ആവശ്യപ്പെടാന്‍ രാഘവന് അവകാശം ഉണ്ടെന്ന് തരൂര്‍ പറഞ്ഞു.

സെമിനാറിനെത്തിയ തരൂരിനെ മുദ്രാവാക്യം വിളികളോടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.യൂത്ത് കോണ്‍ഗ്രസ് നേതാകളായ റിജില്‍മാക്കുറ്റി,വി.പി.ദുല്‍ഖിഫില്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News