കെ സുധാകരന്റെ പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ് കൊടുക്കും; സി കെ ശ്രീധരന്‍

കെ സുധാകരനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് കോണ്‍ഗ്രസ് വിട്ട് സി പി ഐ എമ്മിനൊപ്പം ചേര്‍ന്ന സി കെ ശ്രീധരന്‍. ടി പി കേസില്‍ സി പി ഐ എമ്മുമായി ഒത്തുകളിച്ചുവെന്ന പരാമര്‍ശത്തിനെതിരെയാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നത്.

ഞായറാഴ്ച കാസര്‍കോഡ് ചിറ്റാരിക്കലില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലാണ് സുധാകരന്‍ ഈ പരാമര്‍ശം നടത്തിയത്. അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ മാനനഷ്ടക്കേസ് നല്‍കാനാണ് സി കെ ശ്രീധരന്റെ തീരുമാനം. കോടതി വിധി സംബന്ധിച്ച് അഞ്ജത നിറഞ്ഞ ബാലിശവും അടിസ്ഥാനരഹിതവുമായ പരാമര്‍ശം നടത്താന്‍ കെ സുധാകരന് മാത്രമേ കഴിയൂവെന്ന് സി കെ ശ്രീധരന്‍ പറഞ്ഞു.

മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി കെ സുധാകരന് ഉടന്‍ വക്കീല്‍ നോട്ടീസയക്കും. ബിജെപി – ആര്‍ എസ് എസ് വര്‍ഗ്ഗീയതയോട് സന്ധി ചെയ്യുന്ന കോണ്‍ഗ്രസ് നയത്തില്‍ പ്രതിഷേധിച്ചാണ് സി കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News