John Brittas: ‘ഒരു സ്വപ്‌നവും വലുതല്ലെന്ന് കാണിച്ച് തരുന്ന, വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ച് തരുന്ന,നിറവും ജാതിയും,മതവും ഒന്നാണെന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലം’: ജോണ്‍ ബ്രിട്ടാസ് എം പി

ലോകകപ്പ് 2022ന്റെ തിരിതെളിഞ്ഞപ്പോള്‍ ഖത്തറിന്റെ വര്‍ഷങ്ങളായുള്ള സ്വപ്‌നം കൂടിയാണ് ഇന്നലെ പൂവണിഞ്ഞത്. ഖത്തര്‍ സാസംകാരിക തനിമയോടെ അവതരിപ്പിച്ച ചടങ്ങ് അതിലേറെ ശ്രദ്ധേയമായി. മോര്‍ഗന്‍ ഫ്രീമാനും ഗാനിം അല്‍ മുഫ്തയും വേദിയില്‍ കൈകോര്‍ത്ത് നിന്നപ്പോള്‍ ഒരു സ്വപ്നവും വലുതല്ലെന്ന് കാണിച്ച് തരുന്ന, വലിയവനും ചെറിയവനും ഒന്നാണെന്ന് കാണിച്ച് തരുന്ന,നിറവും ജാതിയും,മതവും ഒന്നാണെന്ന് കാണിച്ചു തരുന്ന ലോകകപ്പ് കാലംത്തിനാണ് തുടക്കമായതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

കുറിപ്പ്

ലോകം മുഴുവന്‍ ഒരു കുഞ്ഞുപന്തിനു ചുറ്റുമായി ചുരുങ്ങുന്ന ഒരുമിക്കുന്ന ഫുട്‌ബോള്‍ കാലത്തിന് ഇന്നലെ തുടക്കമായി .ഒരു വ്യാഴവട്ടത്തോളമായി ഖത്തര്‍ ആഗ്രഹിച്ച ഫുട്‌ബോള്‍ സ്വപ്നങ്ങള്‍ക്കാണ് ഇന്നലെ മുതല്‍ പന്തുരുളാന്‍ തുടങ്ങിയത്.യൂറോപ്പും ലാറ്റിനമേരിക്കയും ഏഷ്യയും ആഫ്രിക്കയുമൊക്കെ നിറയുന്ന ഫുട്ബാള്‍ ആരവം. പെട്ടെന്ന് ഓര്‍മവരുന്നത് ഫുട്‌ബോള്‍ ജ്വരത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഫുടബോള്‍ കണ്ട ഡല്‍ഹി കാലമാണ് .

എല്ലാക്കാലത്തും എല്ലാവര്ക്കും പ്രിയപ്പെട്ട ഫുട്‌ബോളിനെപ്പറ്റിയോ, ഫുട്‌ബോള്‍ താരങ്ങളെ പറ്റിയോ,ടീമിനെപ്പറ്റിയോ ഒന്നും എഴുതേണ്ടതില്ല. പക്ഷെ ഇന്നലെ ഖത്തര്‍ നല്‍കിയ ഉദ്ഘാടനച്ചടങ്ങിനെ പറ്റി പറയണം. അരയ്ക്ക് താഴേക്ക് വളര്‍ച്ച മുരടിച്ച ഒരു കുറിയ മനുഷ്യന്‍ ലോകമെമ്പാടുമുള്ള മനുഷ്യരെ ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നു. പറഞ്ഞു വരുന്നത് ഇന്നലെ ലോകമെങ്ങുമുള്ള ആളുകളുടെ ഹൃദയങ്ങളെ ത്രസിപ്പിച്ച ഗാനിം അല്‍ മുഫ്താഹിനെ പറ്റിയാണ്. ഫിഫ ലോകകപ്പ് അംബാസിഡറായ മുഫ്താഹ്. ഫുട്ബോള്‍ കളിക്കുന്ന, റോക്ക് ക്ലൈംബിംങ്ങും , സ്‌കൂബ ഡൈവും ചെയ്യുന്ന മുഫ്താഹ്. സ്വപ്നങ്ങള്‍ അകലെയല്ല എന്ന് നമ്മെ പഠിപ്പിക്കുന്ന മുഫ്താഹ്.

മുഫ്താഹിനൊപ്പം മോര്‍ഗന്‍ ഫ്രീമാനും കൂടി അരങ്ങിലേക്കെത്തുമ്പോള്‍ ലോകമൊന്നാകെ കൈചേര്‍ത്ത് പിടിക്കുന്നു.ഇതില്‍ കൂടുതല്‍ ഒരു  രാഷ്ട്രീയം വംശവെറിക്ക് നല്‍കാനുണ്ടോ?വംശീയതയെ പലതവണ ഭേദിച്ച ഫുട്‌ബോള്‍ അരങ്ങില്‍ ഇതല്ലാതെ മറ്റെന്തു സുന്ദരകാഴ്ചയാണ് കാണുവാനുള്ളത്.വാണിജ്യത്തിനപ്പുറം ലോകത്തെല്ലാവരും ഹൃദയം കൊണ്ട് ആസ്വദിക്കുന്ന ഒന്നാണ് ലോകകപ്പ്. എല്ലാവരും ഈ ഫുട് ബോള്‍ കാലം ആസ്വദിക്കൂ എന്ന് മാത്രമേ ആശംസിക്കുവാനുള്ളൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here