ADVERTISEMENT
ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്ന യു.ജി.സി സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ഡിവൈഎഫ്‌ഐ(DYFI) പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിയന്‍ ഗവണ്മെന്റ് കാവിവല്‍ക്കരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സര്‍ക്കുലര്‍. ഉത്തരേന്ത്യന്‍ ജാതി പഞ്ചായത്തുകള്‍ പോലും ജനാധിപത്യ മാതൃകയായി അവതരിപ്പിച്ച് മനുസ്മൃതിയുടെ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് സര്‍വകലാശാലകള്‍ വഴി സാധുതയുണ്ടാക്കാനാണ് യു.ജി.സി ശ്രമിക്കുന്നത്. രാജ്യത്തിന്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും
ജനാധിപത്യ ബോധത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ടെന്നും ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു.
പ്രസ്താവനയുടെ പൂര്‍ണ രൂപം:-
രാജ്യത്തിന്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും
ജനാധിപത്യ ബോധത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.
ഭരണഘടനാ ദിനമായ നവംബര്‍ 26-ന് ‘ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ്’ എന്ന വിഷയത്തില്‍ സര്‍വകലാശാലകളിലും കോളേജുകളിലും പ്രഭാഷണം നടത്തണമെന്നാവശ്യപ്പെട്ട് യു.ജി.സി അയച്ച കത്ത് ജനാധിപത്യ മൂല്യങ്ങളെ അവഹേളിക്കുന്നതും രാജ്യത്തിന്റെ പൗര ബോധത്തെ അധിക്ഷേപിക്കുന്നതുമാണ്.
ഇന്ത്യയാണ് ജനാധിപത്യത്തിന്റെ മാതാവെന്നും, വേദ കാലം മുതല്‍ ഇന്ത്യയില്‍ ജനാധിപത്യം നില നില്‍ക്കുന്നുണ്ടെന്നും,
ഖാപ് പഞ്ചായത്തുകള്‍ ജനാധിപത്യത്തിന്റെ മാതൃകയാണെന്നുമാണ് യു.ജി.സി അവകാശപ്പെടുന്നത്. ICHR ‘ഭാരതം : ജനാധിപത്യത്തിന്റെ മാതാവ്’ എന്ന പേരില്‍ പുസ്തകവും പുറത്തിറക്കും. ഭഗവത് ഗീതയിലെ തത്വജ്ഞാനിയായ രാജാവ്, ഹാരപ്പ, ഖാപ് പഞ്ചായത്തുകള്‍ എന്നിവയുടെ ജനാധിപത്യ പാരമ്പര്യം അടക്കം പതിനഞ്ചോളം വിഷയത്തില്‍ പ്രഭാഷണങ്ങള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ചു എല്ലാ വൈസ് ചാന്‍സിലര്‍മാര്‍ക്കും കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്കും യു.ജി.സി ചെയര്‍മാന്‍ കത്തയച്ചിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ യൂണിയന്‍ ഗവണ്മെന്റ് കാവി വല്‍ക്കരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ തെളിവാണ് ഈ സര്‍ക്കുലര്‍. ഉത്തരേന്ത്യന്‍ ജാതി പഞ്ചായത്തുകള്‍ പോലും ജനാധിപത്യ മാതൃകയായി അവതരിപ്പിച്ച് മനുസ്മൃതിയുടെ വര്‍ണ്ണാശ്രമ ധര്‍മ്മങ്ങള്‍ക്ക് സര്‍വകലാശാലകള്‍ വഴി സാധുതയുണ്ടാക്കാനാണ് യു.ജി.സി ശ്രമിക്കുന്നത്.
രാജ്യത്തിന്റെ ദേശീയ സ്വാതന്ത്ര ചരിത്രത്തേയും
ജനാധിപത്യ ബോധത്തെയും തകര്‍ക്കാനുള്ള നീക്കങ്ങളെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടതുണ്ട്.
വി.കെ സനോജ്
സെകട്ടറി
DYFI സംസ്ഥാന കമ്മറ്റി
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.