
ശശി തരൂരിന്റെ അപ്രഖ്യാപിത വിലക്കിന് പിന്നില്‍ ആരെന്നു അറിയാമെന്ന് കെ മുരളീധരന്‍. ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നെന്നും പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് എല്ലാവര്‍ക്കുമറിയാമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ശശി തരൂരിന്റെ അപ്രഖ്യാപിത വിലക്കിന് പിന്നില്‍ ആരെന്നു അറിയാം.ഇതിന് പിന്നില്‍ ഗൂഢാലോചന നടന്നു എഐസിസിക്ക് പരാതി നല്‍കാം.പക്ഷെ അന്വേഷണത്തില്‍ കാര്യമില്ല. മുഖ്യമന്ത്രി കുപ്പായം തയ്ച്ചു വച്ചവരാകാം ഇതിന് പിന്നില്‍. എല്ലാവര്‍ക്കും അറിയുന്ന കാര്യം അന്വേഷിക്കേണ്ടതില്ല. വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ശശി തരൂരിന്റെ പരിപാടി ഒഴിവാക്കിയത് ശരിയല്ല പാര്‍ട്ടി പരിപാടികള്‍ തീരുമാനിക്കുന്നത് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ആകരുത്.പരിപാടി തടസ്സപ്പെടുത്താന്‍ ശ്രമിച്ചവര്‍ ആരെന്ന് അറിയാം. എം.കെ. രാഘവനും അറിയുമെന്നാണ് കരുതുന്നത്’-കെ മുരളീധരന്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here