State School Kalolsavam:സംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരി 3 മുതല്‍ 7 വരെ

സംസ്ഥാന സ്‌കൂള്‍ കലോത്സവം 2023 ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട് നടക്കും. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന പ്രത്യേകതയാണ് ഇത്തവണത്തെ കലോത്സവത്തിനുള്ളത്. 7 വര്‍ഷത്തിന് ശേഷമാണ് കലോത്സവത്തിന് കോഴിക്കോട് വേദിയാകുന്നത്. കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനിയാണ് കലോത്സവത്തിന്റെ പ്രധാന വേദി. കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍ നിന്നുമായി ഏകദേശം 14000 ത്തോളം വിദ്യാര്‍ത്ഥികള്‍ സംസ്ഥാനതലത്തില്‍ മാറ്റുരക്കും. ഒരു കുട്ടിക്ക് 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. പുതിയ കാലഘട്ടത്തിന്റെ എല്ലാ സാധ്യതകളും ഉപയോഗിച്ച് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ വിജയകരമാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചടങ്ങില്‍ വിശിഷ്ടാതിഥിയായി മന്ത്രി എ.കെ ശശീന്ദ്രന്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News