ജനാധിപത്യ മഹിളാ അസോസിയേഷന്‍ 13-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി

ജനാധിപത്യ മഹിളാ അസോസിയേഷന്‍ 13-ാം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയില്‍ തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും.

രാജ്യത്ത് സ്ത്രീകള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ധിക്കുമ്പോഴും സ്ത്രീകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എന്നാല്‍ ഈ സമയത്ത് തന്നെ ഗുജറാത്തില്‍ സ്ത്രീകള്‍ക്ക് നേരെ അതിക്രമം നടത്തിയവരെ വിട്ടയക്കുന്ന സമീപനമാണ് നരേന്ദ്രമോദി നടത്തുന്നതെന്നും സുഭാഷിണി പറഞ്ഞു.

സമ്മേളന നഗരിയായ എംസി ജോസഫൈന്‍ നഗറില്‍ രാവിലെ പതാക ഉയര്‍ന്നു. സംസ്ഥാന പ്രസിഡന്റ് സൂസന്‍ കോടി പതാക ഉയര്‍ത്തി. ഉദ്ഘാടന സമ്മേളനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി സി എസ് സുജാത അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ നിന്നുള്ള ചര്‍ച്ച തുടങ്ങി. മൂന്ന് ദിവസങ്ങളിലെ നടക്കുന്ന സമ്മേളനം ബുധനാഴ്ച സമാപിക്കും. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ദേശീയ നേതാക്കള്‍ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News