Aluva:അപകടകരമായ രീതിയില്‍ വാഹനമോടിച്ച അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്

അപകടകരമായ രീതിയില്‍ വാഹനമോടിച്ച അമ്പതോളം വാഹന ഉടമകള്‍ക്കെതിരെ കേസ്.ആലുവയില്‍ നടന്ന ലോകകപ്പ് ആഘോഷറാലിയുമായി ബന്ധപ്പെട്ട്, അപകടകരമായ രീതിയില്‍ വാഹനമോടിച്ചതിനാണ് നടപടി.

ലോകകപ്പിന് മുന്നാടിയായി കഴിഞ്ഞ ദിവസം ആലുവ കീഴ്മാട് പഞ്ചായത്തിലെ ക്ലബുകള്‍ ചേര്‍ന്ന് നടത്തിയ റാലിയില്‍ പങ്കെടുത്ത വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ് ആലുവ പോലീസ് കേസെടുത്തത്. അപകടകരമാം വിധം ഡോറുകളും ഡിക്കിയും തുറന്ന് വച്ച് സാഹസിക പ്രകടനം നടത്തിയ കാറുകള്‍, സൈലന്‍സറില്‍ ചവിട്ടി നിന്ന് അഭ്യാസപ്രകടനം നടത്തിയ ടൂ വീലറുകള്‍, ചെറിയ കുട്ടികള്‍ ഓടിച്ച
വാഹനങ്ങള്‍, അഭ്യാസപ്രകടനം നടത്തിയ ഓട്ടോറിക്ഷകള്‍ എന്നീ വാഹനങ്ങളുടെ ഉടമകള്‍ക്കെതിരെയാണ് നടപടി.

വാഹന റാലിയില്‍ 100 ലധികം വാഹനങ്ങള്‍ പങ്കെടുത്തിരുന്നു. റാലിയില്‍ പങ്കെടുത്ത ചിലര്‍ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് കണ്ടവര്‍ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു . ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ നിരീക്ഷണത്തിലാണ് നിയമലംഘനം ശ്രദ്ധയില്‍പ്പെടുകയും നടപടിയെടുക്കയും ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here