തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ ശുദ്ധികലശ പൂജ നടത്തി യുഡിഎഫ്; നടപടി വിവാദത്തിലേക്ക്

തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നില്‍ ശുദ്ധികലശ പൂജ നടത്തിയ യുഡിഎഫ് കൗണ്‍സിലര്‍ നടപടി വിവാദമാകുന്നു. മേയര്‍ രാജിവെയക്ക്ണമെന്ന് ആശ്യപ്പെട്ടാണ് യുഡിഎഫ് പൂജാ സമരം നടത്തിയത്. എന്നാല്‍ പ്രതീകാത്മക പൂജയാണ് നടത്തിതെന്നാണ് സമരക്കാരുടെ വിശദീകരണം.

മേയര്‍ക്ക് പണപ്പെട്ടി സമ്മാനിക്കുന്നുവെന്ന് പ്രഖ്യാപിച്ച് മഹിളാ കോണ്‍ഗ്രസ് നടത്തിയ സമരം വിവാദമായതിന് പിന്നാലെയാണ് യുഡിഎഫിന്റെ പൂജാ സമരവും ചര്‍ച്ചയാകുന്നത്. മേയര്‍ രാജിവെയക്ക്ണമെന്ന ആവശ്യത്തിലാണ് യുഡിഎഫ് കൗണ്‍സിലര്‍മാരുടെ പൂജ. ഗോമൂത്രം തളിച്ച് ശുദ്ധികലശ പൂജ നടത്തി മേയറെ രാജിവയ്പ്പിക്കാമെന്നാണ് യുഡിഎഫ് കൗണ്‍സിലാര്‍മാര്‍ പറയുന്നത്.

പരിഷ്‌കൃത സമൂഹത്തില്‍ ആചാരസംബന്ധമായ ഇത്തരം സമരങ്ങള്‍ രീതികള്‍ ശരിയാണോയെന്നാണ് ഉയര്‍ന്നു വരുന്ന വിമര്‍ശനം. കൗണ്‍സിലര്‍മാരുടെ ശുദ്ധികലശ പൂജക്കും ഹോമത്തിനും കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെയും പ്രതിപക്ഷനേതാവ്
വി ഡി.സതീശന്റെയും പിന്തുണയുണ്ടോയെന്നാണ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഉയരുന്ന ചോദ്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News