മോര്‍ബി അപകടം;ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം

ഗുജറാത്തിലെ മോര്‍ബി അപകടത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സുപ്രീം കോടതി നിര്‍ദ്ദേശം.

നിലവില്‍ അപകടത്തെ സംബന്ധിച്ച് സ്വമേധയാ കേസെടുത്ത് നടപടികള്‍ തുടരുന്ന സാഹചര്യത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണ സംബന്ധിച്ച ഹര്‍ജിയും ഗുജറാത്ത് ഹൈക്കോടതി തന്നെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അറിയിച്ചു.

അധികൃതരുടെ അവഗണനയും നടപടികളുടെ പരാജയവും ആണ് ദുരന്തത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ വിശാല്‍ തിവാരിയാണ് ഹര്‍ജി നല്‍കിയത്. ഒക്ടോബര്‍ 30ന് തൂക്കുപാലം തകര്‍ന്നുവീണു 130ലേറെ പേരാണ് മരണപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News