Malappuram:68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്ളോഗര്‍, 23 ലക്ഷം തട്ടി

68-കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസില്‍ വ്ളോഗര്‍മാരായ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂര്‍ സ്വദേശി റാഷിദ(30) ഭര്‍ത്താവ് കുന്നംകുളം സ്വദേശി നിഷാദ്(36) എന്നിവരെയാണ് കല്‍പകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

റാഷിദയും ഭര്‍ത്താവ് നിഷാദും യൂട്യൂബ് വ്ളോഗര്‍മാരാണ്. ദമ്പതികള്‍ ഇന്‍സ്റ്റഗ്രാം, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു. റാഷിദ കഴിഞ്ഞവര്‍ഷം ജൂലായിലാണ് കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68-കാരന് ഫെയ്സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടര്‍ന്ന് ഇരുവരും ഫെയ്സ്ബുക്കില്‍ സുഹൃത്തുക്കളാവുകയും ചാറ്റിങ് ആരംഭിക്കുകയും ചെയ്തു.

താന്‍ ട്രാവല്‍ വ്ളോഗറാണെന്ന് പരിചയപ്പെടുത്തിയാണ് റാഷിദ 68-കാരനുമായി സൗഹൃദം ആരംഭിച്ചത്. ഇരുവരുടെയും സൗഹൃദം വളര്‍ന്നതോടെ ആലുവയിലെ ഫ്ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭര്‍ത്താവ് അറിഞ്ഞാലും തനിക്ക് പ്രശ്നമില്ലെന്നും ഭര്‍ത്താവ് ഇതിനെല്ലാം സമ്മതം നല്‍കുന്നയാളാണെന്നുമാണ് യുവതി 68-കാരനോട് പറഞ്ഞിരുന്നത്. റാഷിദ പറഞ്ഞതനുസരിച്ച് 68-കാരന്‍ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടര്‍ന്ന് ദമ്പതിമാര്‍ ഇവിടെവെച്ച് രഹസ്യമായി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68-കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വിവിധ തവണകളായി 23 ലക്ഷം രൂപയാണ് ദമ്പതിമാര്‍ ഇയാളില്‍ നിന്ന് തട്ടിയെടുത്തതെന്നാണ് പോലീസ് പറയുന്നത്. ഭീഷണി തുടര്‍ന്നതോടെ ചോദിക്കുമ്പോഴെല്ലാം വ്യാപാരി പണംനല്‍കി. ഒടുവില്‍ കടം വാങ്ങി വരെ പണം നല്‍കാന്‍ തുടങ്ങിയതോടെയാണ് ഇദ്ദേഹത്തിന്റെ കുടുംബം സംഭവമറിയുന്നത്. ഇതോടെ കുടുംബം കല്‍പകഞ്ചേരി പോലീസിനെ സമീപിക്കുകയും ദമ്പതിമാരെ തുടര്‍ന്ന് പോലീസ് ദമ്പതികളെ പിടികൂടുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News