പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കും ; മന്ത്രി മുഹമ്മദ്‌ റിയാസ്

പൊതുമരാമത്ത് വകുപ്പുകളുടെ പ്രവർത്തികളുടെ ഗുണനിലവാരം പരിശോധിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് .മാന്വൽ പ്രകാരമാണോ നിർമ്മാണം എന്ന് വിലയിരുത്തും എന്ന് മന്ത്രി പറഞ്ഞു . ഗുണനിലവാരം ഇല്ലാത്തത് റോഡുകളും മറ്റും തകരാൻ ഇടയാക്കുന്നു എന്നും
സഞ്ചരിക്കുന്ന ലാബുകൾ കൊണ്ടു വരും എന്നും മന്ത്രി കൂട്ടിച്ചേർത്തു .

അതോടൊപ്പം മൂന്ന് റീജ്യണുകളിൽ മൂന്ന് മൊബൈൽ ക്വാളിറ്റി ലാബുകൾ 2023ൽ സജ്ജമാക്കും എന്നും , പ്രവർത്തി നടത്തുന്ന സ്ഥലത്ത് എത്തി അപ്പൊ തന്നെ പരിശോധിക്കും എന്നും അപ്ഗ്രേഡ് ചെയ്യും , കെ.എച്.ആർ.ഐ ലാബുകൾ വിപുലീകരിക്കും , പരിശോധനക്ക് അത്യാധുനിക ഉപകരണങൾ സ്ഥാപിക്കും അതിനുള്ള സാങ്കേതികവിദ്യ വിദേശ നിലവാരത്തിൽ സ്ഥാപിക്കുംഎന്നും അദ്ദേഹം പറഞ്ഞു .

കൊല്ലം ജില്ലയിലെ റോഡ് പാലം കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി എന്നും , കൊല്ലം ജില്ലയിൽ കെട്ടിട നിർമ്മാണം വേഗതയിലല്ല എന്ന് കണ്ടെത്തി . നിർമ്മാണം സമയബന്ധിതമല്ല എന്നും അദ്ദേഹം വ്യക്തതമാക്കി .പല പ്രവർത്തിയും രണ്ടാമതും പുനഃപരിശോധന ആവശ്യമായി വരുന്നു ,ഇതിന് കാല താമസം നേരിടുന്നു ഇത് പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി,കൊല്ലം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തികൾ വേഗത്തിലല്ല,പത്തും പന്ത്രണ്ടും വർഷമായി നീങ്ങാത്ത പ്രവൃത്തികളുണ്ട് എന്നും അദ്ദേഹം പറഞ്ഞു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News