വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്ന സംഭവം;ഡോക്ടറുടെ ചികിത്സാപ്പിഴവെന്ന് പരാതി

ഫുട്‌ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോ. വിജുമോന്റെ ചികിത്സാപ്പിഴവെന്ന് പരാതി.തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പതിനേഴുകാരനായ സുല്‍ത്താന്‍ ബിന്‍ സിദ്ദീഖിന്റെ ഇടത് കൈയ്യാണ് മുറിച്ചു മാറ്റേണ്ടി വന്നത്.അതേ സമയം ചികിത്സാപ്പിഴവല്ലെന്നും രക്തയോട്ടം നിലക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം ബാധിച്ചതിനാലാണ് കൈമുറിച്ചുമാറ്റേണ്ടി വന്നതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.അന്വേഷണത്തിന് ഉത്തരവിട്ടതായും പിഴവ് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പ്രതികരിച്ചു.

ഒക്ടോബര്‍ 30നാണ് ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വീണ് കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റത്.ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.കൃത്യ സമയത്ത് ചികിത്സ ലഭിച്ചില്ലെന്നും അടിയന്തിര ശസ്ത്രക്രിയ നടത്താതെ സ്‌കെയില്‍ ഇട്ട് കെട്ടി വയ്ക്കുക മാത്രമാണ് ചെയ്തതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.കെ കയക്ക് നീല നിറമായതോടെ നവംബര്‍ ഒന്നിന് അസ്ഥിരോഗ വിഭാഗം സര്‍ജന്‍ ഡോ വിജുമോന്‍ ശസ്ത്രക്രിയ നടത്തി പൊട്ടിയ ഒരെല്ല് കൂട്ടിയോജിപ്പിച്ചു. വേദനയും പഴുപ്പും കൂടിയതോടെ നവംബര്‍ 11 ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. അവിടെ വച്ചാണ് കൈ മുറിച്ച് മാറ്റണമെന്ന് പറയുന്നത്.തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് കൈ മുറിച്ച് മാറ്റുകയായിരുന്നു.

ഡോ വിജുമോന്റെ ഭാഗത്ത് നിന്നുണ്ടായ ചികിത്സാപ്പിഴവാണ് കൈ മുറിച്ചു മാറ്റാനിടയാക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചു. പിഴവുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ വാക്കുകള്‍ ആശ്വാസകരമാണെന്നും ഇനി മറ്റൊരാള്‍ക്കും ഈ അവസ്ഥ ഉണ്ടാകരുതെന്നും കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു.അതേ സമയം ചികിത്സാപ്പിഴവ് ഉണ്ടായിട്ടില്ലെന്നും രക്തയോട്ടം നിലക്കുന്ന കമ്പാര്‍ട്ട്‌മെന്റ് സിന്‍ഡ്രോം ബാധിച്ചതിനാലാണ് കൈമുറിച്ചുമാറ്റേണ്ടി വന്നതെന്നുമാണ് ഡോക്ടറുടെ വിശദീകരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News