ADVERTISEMENT
കൈരളി ന്യൂസ് ഇംപാക്ട്
സാമ്പത്തിക തട്ടിപ്പുക്കേസില്‍ പ്രതിയായ പൊലീസുകാരന് സസ്‌പെന്‍ഷന്‍. ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവിശങ്കറിനെയാണ് സസ്‌പെന്റ് ചെയ്തത്. സസ്‌പെന്‍ഷന്‍ വൈകുന്നത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു.
ഓഹരിവിപണിയില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് പലരില്‍ നിന്നും പണം വാങ്ങി രവിശങ്കര്‍ തട്ടിപ്പ് നടത്തിയത്. രവിശങ്കറിനെതിരെ നെടുമങ്ങാട്, പാങ്ങോട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ആദ്യ നാളുകളില്‍ ചെറിയ ലാഭവിഹിതം നിഷേപകര്‍ക്ക് നല്‍കിയിരുന്നു. ഇത് നിര്‍ത്തിയതോടെയാണ് നിഷേപകര്‍ പൊലീസിനെ സമീപിച്ചത്. പാലക്കാട് ജില്ലാ പോലീസ് മേധാവി വിശ്വനാഥ്. ആര്‍ ആണ് രവിശങ്കറിനെ സസ്‌പെന്റ് ചെയ്തത്.
അച്ചടക്കമുള്ള സേനയിലെ ഉത്തരവാദിത്തമുള്ള പോലീസ് ഉദ്യോഗസ്ഥനായ രവിശങ്കറിന്റെ പെരുമാറ്റം ന്യായീകരിക്കാനാവാത്തതും പൊതുജനങ്ങള്‍ക്കിടയില്‍ പോലീസിന്റെ യശസ്സിന് കളങ്കവും വകുപ്പിന് അപകീര്‍ത്തിയും ഉണ്ടാക്കുന്നതുമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. നിലവില്‍ പ്രതി ഒളിവിലാണ്.മെഡിക്കല്‍ അവധിയില്‍ പോയ ശേഷം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.