Worldcup:ഒപ്പത്തിനൊപ്പം; വെയില്‍സ് യുഎസ്എ മത്സരം സമനിലയില്‍

ഖത്തര്‍ ലോകകപ്പില്‍ യുഎസ്എ-വെയില്‍സ് മത്സരം സമനിലയില്‍ അവസാനിച്ചു. കരുത്തരായ യുഎസ്എ വെയില്‍സിനെതിരെ ആദ്യ പകുതിയില്‍ ഗോള്‍ നേടിയപ്പോള്‍ രണ്ടാം പകുതിയില്‍ മത്സരത്തിന്റെ 82 ആം മിനിറ്റില്‍ സൂപ്പര്‍ താരം ഗാരെത് ബെയ്‌ലിന്റെ പെനാലിറ്റിയിലൂടെ വെയില്‍സിന് ആദ്യ ഗോള്‍ നേടിക്കൊടുത്തു. യുഎസ്എ ആദ്യ ഗോള്‍ നേടിയത് തിമോത്തി വിയയിലൂടെയായിരുന്നു. മത്സരത്തിന്റെ 36 ആം മിനിറ്റിലായിരുന്നു ആദ്യ ഗോള്‍.

ആദ്യ പകുതിയില്‍ തന്നെ വെയില്‍സ് താരങ്ങള്‍ പന്ത് കിട്ടാതെ വലയുന്നതാണ് കാണാനായത്. പാസുകളുടെ കൃത്യത തന്നെയായിരുന്നു യുഎസ്എ നിരയുടെ മികവായി എടുത്തു പറയേണ്ടത്. കളിയില്‍ യു.എസ് തന്നെയാണ് ആധിപത്യം പുലര്‍ത്തി തുടങ്ങിയത്. എന്നാല്‍
രണ്ടാം പകുതിയില്‍ വെയില്‍സ് താരങ്ങളില്‍ നിന്നുമാണ് കൂടുതല്‍ ആക്രമണം ഉണ്ടായത്. മത്സരം യു.എസ് ജയിക്കുമെന്ന് ഉറപ്പായ ഘട്ടത്തില്‍ മത്സരത്തിന്റെ 82 ആം മിനിറ്റില്‍ ഗാരെത് ബെയ്‌ലിലൂടെ വെയില്‍സ് ആദ്യ ഗോള്‍ നേടി മത്സരം 1-1 എന്ന നിലയിലാക്കുകയായിരുന്നു.

ഡാനിയല്‍ ജെയിംസിനെ പിന്‍വലിച്ച് കിഫെര്‍ മൂറിനെ കളത്തിലിറക്കിയാണ് വെയ്ല്‍സ് തുടങ്ങിയത്. ആദ്യ പകുതിയിലെ പ്രശ്നങ്ങള്‍ മാറ്റിവെച്ച് ആത്മവിശ്വാസത്തോടെ രണ്ടാം പകുതിയിലിറങ്ങിയ വെയ്ല്‍സ് തുടക്കത്തില്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തി.കോണര്‍ റോബര്‍ട്സും ഹാരി വില്‍സണും ആരോണ്‍ റാംസിയും ചേര്‍ന്ന മുന്നേറ്റങ്ങള്‍ വെയ്ല്‍സിന് മികച്ച അവസരങ്ങള്‍ ഒരുക്കി. 82-ാം മിനിറ്റില്‍ വെയ്ല്‍സ്സിന് വേണ്ടി ബെയ്ലെടുത്ത കിക്ക് പന്ത് വലയില്‍ എത്തിച്ച് മത്സരം വെയ്ല്‍സ് ഒപ്പത്തിനൊപ്പമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News