വിലക്കിനും വിവാദങ്ങള്‍ക്കുമിടെ തരൂര്‍ ഇന്ന് മലപ്പുറത്ത്| Shashi Tharoor

വിലക്കിനും വിവാദങ്ങള്‍ക്കുമിടെ കോണ്‍ഗ്രസ് നേതാവ് ശശിതരൂര്‍(Shashi Tharoor) എം പി ഇന്ന് മലപ്പുറത്ത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലീം ലീഗില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിക്കുന്നത്. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായും പി.കെ.കുഞ്ഞാലിക്കുട്ടിയുമായും തരൂര്‍ ചര്‍ച്ച നടത്തും.

കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലും ശശിതരൂര്‍ പങ്കെടുക്കുന്നുണ്ട്.

ഡിസിസി ഓഫീസിലെത്തുന്ന തരൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News