തരൂരിന്റെ പാണക്കാട്ടെ സന്ദര്‍ശനം പൂര്‍ത്തിയായി|Shashi Tharoor

ശശി തരൂരിന്റെ പാണക്കാട്ടെ സന്ദര്‍ശനം പൂര്‍ത്തിയായി. തരൂര്‍ സാദിഖലി ശിഹാബ് തങ്ങളുമായും കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തി. സൗഹൃദ സംഭാഷണമെന്ന് സാദിഖലി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു. അതേസമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പുണ്ടാക്കാന്‍ താല്‍പ്പര്യമില്ലെന്നും രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കാനാണ് ശ്രമമെന്നും തരൂര്‍ വ്യക്തമാക്കി.

വിലക്കിനും വിവാദങ്ങള്‍ക്കുമിടെയാണ് ശശിതരൂരിന്റെ സന്ദര്‍ശനം. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ വിവാദ പ്രസ്താവനകളില്‍ മുസ്ലിം ലീഗില്‍ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയാണ് ശശി തരൂര്‍ പാണക്കാട് സന്ദര്‍ശിച്ചത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയവിഷയങ്ങള്‍ ചര്‍ച്ചയാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി മുമ്പ് വ്യക്തമാക്കിയിരുന്നു.

ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള പെരിന്തല്‍മണ്ണയിലെ സിവില്‍ സര്‍വീസ് അക്കാദമിയിലെ പരിപാടിയിലും ശശിതരൂര്‍ പങ്കെടുക്കുന്നുണ്ട്. ഡിസിസി ഓഫീസിലെത്തുന്ന തരൂര്‍ ജില്ലയിലെ പ്രധാനപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുമായും കൂടിക്കാഴ്ച്ച നടത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News