തിരുഃ നഗരസഭയിലെ വ്യാജ കത്ത് വിവാദം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് DGP

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ് പ്രകാരം വ്യാജരേഖ ചമയ്ക്കലിന് FlR രജിസ്റ്റർ ചെയ്താവും അന്വേഷണം നടത്തുക.

തിരുവനന്തപുരം കോർപറേഷനിലെ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്റെ ഉത്തരവ് പ്രകാരം വ്യാജരേഖ ചമയ്ക്കലിന് കേസെടുത്തായിരിക്കും അന്വേഷണം നടത്തുക.

അതേസമയം, കത്ത് വ്യാജമാണോ യഥാർഥമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ലെന്നും വാട്സാപ്പിൽ പ്രചരിച്ച കത്തിന്റെ കോപ്പി മാത്രമാണ് അന്വേഷണ സംഘത്തിനു ലഭിച്ചതെന്നും ക്രൈം ബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിശദമായ അന്വേഷണത്തിന് പൊലീസ് മേധാവി ഉത്തരവിട്ടത്. ഏത് യൂണിറ്റ് കേസ് അന്വേഷിക്കുമെന്ന കാര്യം ക്രൈം ബ്രാഞ്ച് മേധാവിയാകും തീരുമാനിക്കുക.

മേയർ ആര്യ രാജേന്ദ്രൻെറ പേരിൽ പ്രചരിക്കുന്ന കത്തിൻെറ ശരിപ്പകർപ്പ് കണ്ടെത്താൻ ക്രൈം ബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ ആരാണ് കത്ത് തയ്യാറാക്കിയതെന്ന്ക കണ്ടെത്താൻ കേസെടുത്ത് അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിൽ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തത്. കേസെടുത്ത് അന്വേഷണം നടത്താൻ ഡിജിപി ഉത്തരവിട്ടതും ഈ സാഹചര്യത്തിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here