പി ഗോവിന്ദപിള്ളയുടെ പത്താം ചരമവാര്‍ഷിക ദിനം;നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി

സിപിഐഎം മുതിര്‍ന്ന നേതാവും സൈദ്ധാന്തികനുമായ പി ഗോവിന്ദപിള്ളയുടെ പത്താം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ മുളക്കല്‍ വീട്ടില്‍ പി ജിയുടെ ഛായാ ചിത്രത്തിനു മുന്നില്‍ നേതാക്കളും പ്രവര്‍ത്തകരും പുഷ്പാര്‍ച്ചന നടത്തി.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചരിത്രകാരന്‍ രാജന്‍ ഗുരുക്കള്‍, സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം വിജയകുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, പി ജി സംസ്‌കൃതി കേന്ദ്രം സെക്രട്ടറി പി ഹരികുമാര്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ സി വിക്രമന്‍, ജില്ലാ കമ്മിറ്റി അംഗം എസ് പി ദീപക്, ചാല ഏരിയ സെക്രട്ടറി ജയില്‍ കുമാര്‍, ഡി വൈ എഫ് ഐ ജില്ലാ പ്രസിഡന്റ് അനൂപ് വി, സി ഐ ടി യു ഹെഡ്ലോഡ് ജില്ലാ സെക്രട്ടറി എം സുന്ദരന്‍ പിള്ള, പി ജിയുടെ മകളും മുന്‍ പി എസ് സി അംഗവുമായ ആര്‍ പാര്‍വതി ദേവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News