
ബുള്ളറ്റ് പ്രൂഫുമായി ബന്ധപ്പെട്ട് ഉയർന്നു വന്നത് തികച്ചും വ്യാജ വാർത്ത.മനപ്പൂർവ്വം കെട്ടിച്ചമച്ചതാണെന്ന് അറിഞ്ഞിട്ടും മാധ്യമങ്ങൾ അത് നൽകി.വളർച്ചയിലേക്ക് പോകുന്ന ഖാദി ബോർഡിനെപ്പോലും തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നും ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ കൈരളി ന്യൂസിനോട് പറഞ്ഞു.
കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഭരണം വീണ്ടും വന്നപ്പോൾ കേരളത്തിലെ വലതുപക്ഷ പിൻന്തിരിപ്പൻ ശക്തികൾക്ക് വലിയത്തരത്തിലുള്ള വെപ്രാളമാണ് വന്നിരിക്കുന്നത്.ഗവർമെന്റിന്റെ ഏതുനിലയ്ക്കും താറടിച്ചുകാണിക്കുക എന്നതാണ് അവരുടെയെല്ലാം ലക്ഷ്യം അതിനുവേണ്ടിയുള്ള ആസൂത്രണ ശ്രമമാണ് വലതുപക്ഷ പിന്തിരിപ്പൻ ശക്തികൾ ആസൂത്രണം ചെയ്തിരിക്കുന്നത് പി ജയരാജൻ കൂട്ടിച്ചേർത്തു.
ഇടതുപക്ഷത്തെ ആക്രമിക്കാൻ വേണ്ടിയുള്ള ബോധപൂർവമായ പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത് അതിന്റെ ഭാഗമായാണ് ബുള്ളെറ്റ് പ്രൂഫ് വാഹനവുമായി ബന്ധപ്പെട്ട വ്യാജവാർത്ത വളച്ചൊടിച്ച് സൃഷ്ടിച്ചതെന്നും അത് വ്യാജവാർത്തയാണെന്ന് തിരിച്ചറിഞ്ഞിട്ട് പോലും അത് മറ്റു മാധ്യമങ്ങൾ ഏറ്റെടുത്തു.
തനിക്ക് ബുള്ളെറ്റ് പ്രൂഫ് വാഹനമെടുക്കാനുള്ള അനുമതി സർക്കാർ തന്നിട്ടില്ല അത് അത്രയ്ക്ക് എളുപ്പവുമല്ല കഴിഞ്ഞ പത്ത് വർഷത്തിലധികമായി വൈസ് ചെയർമാൻ ഉപയോഗിച്ചുവരുന്ന ഇന്നോവ ക്രിസ്റ്റോ കാർ ഇടയ്ക്കിടയ്ക്ക് അറ്റകുറ്റ പണികൾ നടത്തേണ്ടി വരുന്നു ചില സമയത്ത് യാത്രാമധ്യേ തന്നെ വാഹനം നിന്നുപോകുന്ന ഒരവസ്ഥ ഉണ്ടായിട്ടുണ്ട് അത്തരത്തിലുള്ള സാഹചര്യത്തിലാണ് ഗവൺമെന്റിനോട് ഒരു പുതിയ വാഹനം വാങ്ങണം എന്നുള്ള അപേക്ഷ കൊടുത്തിട്ടുള്ളത് പി ജയരാജൻ കൂട്ടിച്ചേർത്തു.
നിരന്തരമായി അറ്റകുറ്റ പണികൾക്ക് ഖാദി ബോർഡിൻറെ വാഹനം വിധേയമാകേണ്ടിവരുന്നു അത്തരത്തിലുള്ള സാഹചര്യത്തിലാണ് ഒരു പുതിയവാഹനം വേണം അതിന് അനുമതി തരണം എന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത് അത് പരിശോധിച്ചപ്പോൾ അത്തരം ഒരു വാഹനം കൊടുക്കേണ്ടത് ആവശ്യമാണെന്ന് മനസിലാക്കിയിരുന്നു.വിവിധ ജില്ലകളിൽ സഞ്ചരിക്കാൻ സാധിക്കുന്ന ദീർഘ യാത്രകളിൽ ഉപകരിക്കുന്ന ഒരു വാഹനം വേണമെന്ന് മാത്രമാണ് ബോർഡ് ഉദ്ദേശിച്ചിരുന്നത് ഈ വാർത്തകളെയാണ് വക്രീകരിച്ച് വലതുപക്ഷ മാധ്യമങ്ങൾ ചിത്രീകരിച്ചത് ദൗർഭാഗ്യകരമാണ് പി ജയരാജൻ കൈരളിന്യൂസിനോട് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here