പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരൻ വെടിയേറ്റ് മരിച്ചു, ജമ്മു കശ്മീർ: ബിഎസ്എഫ് അന്താരാഷ്ട്ര അതിർത്തിയിൽ ഒരാൾ അറസ്റ്റിൽ

ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയിലെ രണ്ടിടങ്ങളില്‍ ബിഎസ്എഫ് ഇടപെടല്‍. നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഒരാളെ ബിഎസ്എഫ് വെടിവച്ചുകൊന്നു, മറ്റൊരാളെ പിടികൂടി. ആര്‍.എസ്. പുര സെക്ടറില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ഒരാള്‍ അതിര്‍ത്തിവേലി കടക്കാന്‍ ശ്രമിച്ചത്.

അതേസമയം, മുന്നറിയിപ്പ് നല്‍കിയിട്ടും ഇയാള്‍ മുന്‍പോട്ട് വന്നതോടെ ബിഎസ്എഫ് വെടിയുതിര്‍ത്തു. പാക് ഭാഗത്തുനിന്ന് തിരിച്ചടി ഉണ്ടായില്ലെന്നും സേന അറിയിച്ചു. പിന്നാലെ രാംഗഡ് സെക്ടറില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചയാളെയും ബിഎസ്എഫ് പിടികൂടി. ഇയാളെ അതിര്‍ത്തി ഗേറ്റ് തുറന്നാണ് രാജ്യത്ത് പ്രവേശിപ്പിച്ചതെന്നും സേന അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News