
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ വളരെയധികം സ്വാധീനിച്ച ജെയിംസ് കാമറൂണ്‍ ചിത്രം അവതാറിന്റെ രണ്ടാം ഭാഗമായ ‘അവതാര്‍: ദ വേ ഓഫ് വാട്ടറി’ന്റെ(Avatar The Way Of Water) പുതിയ ട്രെയ്‌ലർ പുറത്തുവിട്ടു. ഒരിക്കലും നിരാശപ്പെടുത്തില്ലെന്ന് ഉറപ്പുതരുന്നതാണ് ഈ ട്രെയിലറും. വീണ്ടും വീണ്ടും പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുംവിധമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ. കടലിനടിയിലെ മായികാലോകംപ്രേക്ഷകരെ വിസ്‍മയിപ്പിക്കും എന്നുറപ്പാണ്.
ഡിസംബര്‍ 16നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. പ്രധാന കഥാപാത്രങ്ങളായ ജേക്ക് സുള്ളിയുടേയും നെയ്ത്രിയുടേയും കുടുംബത്തെ കേന്ദ്രീകരിച്ചു മുന്നോട്ടു പോകുന്ന ‘അവതാര്‍ ദ വേ ഓഫ് വാട്ടര്‍’ പന്‍ഡോറയിലെ അത്ഭുതകാഴ്ചകള്‍ക്കൊപ്പം സമുദ്രത്തിനടിയിലെ വിസ്മയലോകത്തിലേക്കുള്ള വാതിലും പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കും.
1832 കോടിയോളം മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം ത്രീഡിയിലായിരിക്കും റിലീസിനെത്തുക. 20th സെഞ്ചുറി സ്റ്റുഡിയോസും ലൈറ്റ് സ്‌റ്റോം എന്റര്‍ടെയ്‌മെന്റും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സാം വര്‍തിങ്ങടണ്‍, സോയ് സല്‍ദാന, സിഗോണി വീവര്‍, സ്റ്റീഫന്‍ ലാങ്ങ്, കേറ്റ് വിന്‍സ്ലറ്റ് എന്നിവരാണ് പ്രധാന താരങ്ങള്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here