മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ സൂചി കൊണ്ട് കുത്തിയാൽ പൊട്ടും,ഞങ്ങളൊന്നും പൊട്ടില്ല; വിഡി സതീശൻ

ശശി തരൂരിന് താക്കീതുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. കോൺഗ്രസിൽ സമാന്തര പ്രവർത്തനം വെച്ചുപൊറുപ്പിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. ശശി തരൂർ മലബാർ ജില്ലകളിൽ നടത്തുന്ന പര്യടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന.

മാധ്യമങ്ങൾ ഊതി വീർപ്പിച്ച ബലൂണുകൾ സൂചികൊണ്ട് കുത്തിയാൽ പൊട്ടും ഞങ്ങളൊന്നും പൊട്ടില്ലെന്നും തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എംപിയായ ശശി തരൂർ പങ്കെടുത്തോയെന്നത് മാധ്യമങ്ങൾ പരിശോധിക്കൂ. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. കെ സുധാകരന്റെ ഇല്ലാത്ത കത്ത് മാധ്യമങ്ങൾ കൊണ്ടുവന്ന് സംസ്ഥാനത്തെ കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുകയാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

എല്ലാവർക്കും പാർട്ടിയിൽ ഇടമുണ്ട്. ഒരുമിച്ചുള്ള നേതൃത്വമാണ് വേണ്ടത്. സംഘടനാ കാര്യങ്ങളിൽ കെപിസിസി പ്രസിഡന്റ് പറയുന്നതിനപ്പുറം ഒന്നും പറയില്ല. മാധ്യമങ്ങളുടെ ചില തലക്കെട്ടുകളിൽ അജൻഡയുണ്ട്. കോൺഗ്രസ് നേതാക്കൾ കൊള്ളരുതാത്തവരാണെന്ന് മാധ്യമങ്ങൾക്ക് വിമർശിക്കാം. മാധ്യമങ്ങൾ മര്യാദയുടെ സീമകൾ ലംഘിക്കുന്നു. സുധാകരന്റെ കത്ത് പേലെ ഇല്ലാത്ത കാര്യങ്ങൾ കൊണ്ടുവന്ന് കോൺഗ്രസിനെ തകർക്കാൻ ചിലര്‍ ശ്രമിക്കുന്നു. തിരുവനന്തപുരത്ത് നടന്ന സമരങ്ങളിൽ എം.പിയായ തരൂർ പങ്കെടുത്തോ എന്ന് പരിശോധിക്കണമെന്നും സതീശന്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News