
വി ഡി സതീശന് പരോക്ഷമായി മറുപടി നല്‍കി ശശി തരൂര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ തനിക്കില്ലെന്ന് ശശി തരൂര്‍ പറഞ്ഞു. താനിത് വരെയും ഒരു ഗ്രൂപ്പിന്റെയും ആളായിട്ടില്ല. ഗ്രൂപ്പ് ഉണ്ടാക്കാന്‍ തനിക്ക് ഉദ്ദേമില്ലെന്നും ശശി തരൂര്‍ പ്രതികരിച്ചു.
താന്‍ കാണുന്നത് കോണ്‍ഗ്രസ് എന്ന ഒറ്റ പാര്‍ട്ടി-ശശി തരൂര്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല:വി ഡി സതീശന്‍
ശശി തരൂരിനെതിരെ ഗുരുതര വിമര്‍ശനവുമായി വി ഡി സതീശന്റെ വാര്‍ത്താസമ്മേളനം. തരൂരിനെതിരെയുള്ള അതൃപ്തി പരസ്യമാക്കിയാണ് വി ഡി സതീശന്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസില്‍ സമാന്തര പ്രവര്‍ത്തനം അനുവദിക്കില്ല.
കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ആരുശ്രമിച്ചാലും അത് വെച്ചുപൊറുപ്പിക്കില്ല. കോണ്‍ഗ്രസിനെതിരായ ഒരുമൂവ്‌മെന്റും അനുവദിക്കില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. തരൂര്‍ വിഷയത്തില്‍ കെ പി സി സി പ്രസിഡന്റ് കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.
എല്ലാ നേതാക്കള്‍ക്കും കോണ്‍ഗ്രസില്‍ ഇടം ഉണ്ട്. എന്നാല്‍ സമാന്തര പ്രവര്‍ത്തനത്തിന് ഇനി അനുവദിക്കില്ല. ആരായാലും അതിന് അനുവദിക്കില്ല. മാധ്യമങ്ങളുടെ ചില തലക്കെട്ടുകളില്‍ അജന്‍ഡയുണ്ട്. കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള അജണ്ടയാണ് നടക്കുന്നത്. മാധ്യമങ്ങള്‍ ഊതി വീര്‍പ്പിച്ച ബലൂണുകള്‍ സൂചി കൊണ്ട് കുത്തിയാല്‍ പൊട്ടും-വി ഡി സതീശന്‍ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here