Masala Pappadam: മസാലപപ്പടം ഉണ്ടെങ്കിൽ ഉച്ചയൂണ് കെങ്കേമമാക്കാം

ഉച്ചയൂണിനൊപ്പം കഴിക്കാന്‍ നമുക്ക് കിടിലന്‍ മസാലപപ്പടം(masalapappadam) തയ്യാറാക്കിയാലോ? എങ്ങനെ തയാറാക്കാമെന്ന് നോക്കാം…
ആവശ്യമായ സാധനങ്ങള്‍

പപ്പടം (വലുത്) -അഞ്ചെണ്ണം
സവാള നുറുക്കിയത് -രണ്ട് ടേബിള്‍ സ്പൂണ്‍
തക്കാളി നുറുക്കിയത് -രണ്ട് ടേബിള്‍
സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒന്ന്
മുളകുപൊടി -ഒരു നുള്ള്
മല്ലിയില നുറുക്കിയത് -ഒരു ടേബിള്‍
സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചൂടായ ഒരു പാനിൽ അൽപം എണ്ണയൊഴിക്കുക. അതിലേക്ക് പപ്പടം ഇട്ട് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. വേവുമ്പോള്‍ രണ്ട് വശവും തവി വെച്ച് അമര്‍ത്തണം.പപ്പടം പൊങ്ങിവരാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. ശേഷം പാത്രത്തിലേക്ക് മാറ്റി ഓരോ പപ്പടത്തിനുമുകളിലും സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവയിട്ടശേഷം ഉപ്പും മുളകുപൊടിയും തൂവിക്കൊടുക്കാം. ചോറിനൊപ്പം കഴിക്കൂ… നിങ്ങൾക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News