Purple Cabbage: പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ

പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ് എന്ന് നിങ്ങൾക്കറിയാമോ?

ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. അതിനാല്‍ ശരീര ഭാരം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന പച്ചക്കറിയാണിത്. കൂടാതെ 7 ഗ്രാം കാർബോഹൈഡ്രേറ്റ്, 2 ഗ്രാം ഭക്ഷ്യ നാരുകൾ, 1 ഗ്രാം പ്രോട്ടീൻ, വിറ്റാമിന്‍ സി, കെ, എ, മാംഗനീസ്, ഫോളേറ്റ്, പൊട്ടാസ്യം, കാത്സ്യം, അയേൺ, മഗ്നീഷ്യം എന്നിവയും 89 ഗ്രാം പര്‍പ്പിള്‍ കാബേജില്‍ അടങ്ങിയിട്ടുണ്ട്.

Superfood of the Month: Cabbage | Lexington Medical Center Blog | LexWell

പർപ്പിൾ കാബേജിന്‍റെ ആരോഗ്യ ഗുണങ്ങള്‍ ഇവയാണ്…

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിനൊപ്പം തിമിരത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

പ്രായമായാലും കണ്ണുകളെ ആരോഗ്യമുള്ളതാക്കി നിലനിർത്താൻ പർപ്പിൾ കാബേജിലെ പോഷകങ്ങൾ സഹായിക്കും. അതിനാല്‍ ഇവ സാലഡുകള്‍ക്കൊപ്പം പച്ചയ്ക്കും കഴിക്കാം.

Braised Sweet and Sour Purple Cabbage - Olga's Flavor Factory

അള്‍സര്‍ തടയാനും പർപ്പിൾ കാബേജ് സഹായിക്കും. പർപ്പിൾ കാബേജിൽ ഗ്ലൂട്ടാമിൻ എന്ന അമിനോ ആസിഡ് ഉണ്ട്. ഉദരത്തിലെ അൾസർ മൂലമുണ്ടാകുന്ന ഇൻഫ്ലമേഷൻ കുറയ്ക്കാൻ ഇത് ഉത്തമമാണ്. പർപ്പിൾ കാബേജ് ജ്യൂസായി കുടിക്കുന്നത് അൾസർ തടയാൻ നല്ലതാണ്.

വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗ പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ പർപ്പിൾ കാബേജ് ദഹനത്തിനും മികച്ചതാണ്.

പർപ്പിൾ കാബേജിൽ വിറ്റാമിന്‍ ബി കോംപ്ലക്സ് അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളിലെ മെറ്റബോളിസത്തിന് സഹായിക്കും. പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

വിറ്റാമിനുകളുടെ കലവറയായ പർപ്പിൾ കാബേജ് പതിവായി കഴിക്കുന്നത് എല്ലുകൾക്ക് ആരോഗ്യത്തിന് നല്ലതാണ്. മഗ്നീഷ്യം, കാത്സ്യം, മാംഗനീസ്, മറ്റു ധാതുക്കൾ തുടങ്ങിയവ പർപ്പിൾ കാബേജില്‍ അടങ്ങിയിട്ടുണ്ട്. ഇവ എല്ലുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു.

പൊട്ടാസ്യം ധാരാളം അടങ്ങിയ പർപ്പിൾ കാബേജ് കഴിക്കുന്നത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. അതുവഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News