
കൊച്ചി(kochi)യിൽ മോഡൽ കൂട്ടബലാത്സംഗത്തിനിരയായത് അതിക്രൂരമായെന്ന് പൊലീസ്. പരാതിക്കാരിക്ക് മദ്യം വാങ്ങി നൽകി അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു പീഡനം. ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിലും പൊതുനിരത്തിലുമായി വാഹനത്തിൽവച്ച് യുവതിയെ പീഡിപ്പിച്ചു.
ഡിംപിളിനെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം അണ്ടതുമെന്നും പൊലീസ് അറിയിച്ചു. ഡിംപിൾ കേരളത്തിൽ വന്ന് ഒറ്റയ്ക്ക് താമസിക്കുന്ന സാഹചര്യം പരിശോധിക്കും. ഡിംപിളും ഒന്നാംപ്രതി വിവേകും തമ്മിൽ ഉണ്ടാക്കിയ ധാരണകൾ പുറത്തു കൊണ്ടുവരാനുണ്ടെന്നും കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here